എഫ് എ കപ്പില്‍ ഇന്ന് ഗുരു-ശിഷ്യ പോരാട്ടം
എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സിറ്റി ബെന്‍ളിയെ നേരിടാന്‍ ഒരുങ്ങുന്നു.തുടർച്ചയായ അഞ്ചാം വർഷവും സെമിഫൈനലിലെത്തുക എന്ന ലക്ഷ്യവുമായി സിറ്റി കളിക്കാന്‍ ഇറങ്ങുമ്പോള്‍ 1973-74 കാമ്പെയ്‌നിന് ശേഷം ആദ്യമായി സെമിയില്‍ കളിക്കാന്‍ ആണ് ബെന്‍ളി ലക്‌ഷ്യം ഇടുന്നത്.ബെന്‍ളിയുടെ മനേജര്‍ ആയ വിന്‍സന്‍റ്റ് കമ്പനി ഇന്ന് ഏറെ നാളത്തെ ഇടവേളക്ക് ശേഷം എതിഹാദ് സ്റ്റേഡിയത്തിലേക്ക് തിരികെ വരുന്നു എന്നത് സിറ്റി ആരാധകര്‍ക്ക് ആവേശം പകരുന്നു.

ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സ്ഥാനത് ഉള്ള ബെന്‍ളിക്ക് ഈ ഫോം നിലനിര്‍ത്താന്‍ ആയാല്‍ അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനായേക്കും.പ്രീമിയര്‍ ലീഗില്‍ പുറത്തായ ടീമിനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടോപ് ഫോമിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞതിന്‍റെ പൂര്‍ണ ഉത്തരവാദിത്തവും കമ്പനിക്ക് തന്നെ ആണ്.ഭാവിയില്‍ സിറ്റിയേ മാനേജ് ചെയ്യാന്‍ ഉള്ള പക്വതയും കഴിവും അദ്ദേഹത്തിന് ഉണ്ട് എന്നും ഫുട്ബോള്‍ പണ്ഡിറ്റുകള്‍ വിശ്വസിക്കുന്നു.ഇന്ന് തന്‍റെ ഗുരുവായ പെപ്പിനെയും തന്‍റെ മുന്‍ സഹ താരങ്ങളെയും എങ്ങനെ വിന്‍സന്റ് കൈകാര്യം ചെയ്യും എന്നത് ഇന്ന് രാത്രി പതിനൊന്നേ കാലിനു നമുക്ക് കാണാന്‍ ആകും.