പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെ നേരിടാന്‍ ഒരുങ്ങി ചെല്‍സി
തുടര്‍ച്ചയായ നാലം വിജയം ലക്ഷ്യമിട്ട് ചെല്‍സി ഇന്ന് ലീഗ് മത്സരത്തില്‍ എവര്‍ട്ടനെ നേരിടാന്‍ ഒരുങ്ങുന്നു.സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് മത്സരം. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തിനുള്ള യോഗ്യത നേടിയ ചെല്‍സിയുടെ എതിരാളി റയല്‍ മാഡ്രിഡ് ആണ്.അതിനാല്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന് മുന്‍പ് തന്നെ എത്രയും പെട്ടെന്ന് ടീമിനെ ഫോമിലേക്ക് ഉയര്‍ത്തേണ്ട ചുമതല കോച്ച് പോട്ടറിനുണ്ട്.

പ്രീമിയര്‍ ലീഗിലെ ഇന്ന് മറ്റൊരു മത്സരത്തില്‍ ബ്രെന്‍റ്ഫോര്‍ഡ് റിലഗേഷന്‍ ഭീഷണി നേരിടുന്ന ലെസ്റ്റര്‍ സിറ്റിയെ നേരിട്ടേക്കും.കഴിഞ്ഞ നാല് മത്സരങ്ങള്‍ തോറ്റ ലെസ്റ്റര്‍ പതിനാറാം സ്ഥാനത്താണ്.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മത്സരം.അതേ സമയത്ത് തന്നെ ലീഗില്‍ റിലഗേഷന്‍ സോണില്‍ നില്‍ക്കുന്ന ബോണ്‍മൌത്തിനെതിരെ ആസ്ട്ടന്‍ വില്ല ഇന്ന് കളിച്ചേക്കും.വില്ലയുടെ തട്ടകമായ വില്ല പാര്‍ക്കില്‍ വെച്ചാണ് മത്സരം.