ഏപ്രില്‍ 12 നു ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും !!!
ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരങ്ങളുടെ ഫിക്സ്ച്ചര്‍ പുറത്തു വന്നിരിക്കുന്നു.യൂറോപ്പ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് 2021 ലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ ആയ ചെല്‍സിയെ നേരിട്ടേക്കും.തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ഇരു കൂട്ടരും ഏറ്റുമുട്ടാന്‍ പോകുന്നത്.സിറ്റി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ ആണ് നേരിടാന്‍ ഒരുങ്ങുന്നത്.ചെല്‍സി-റയല്‍ ജേതാക്കള്‍ ബയേണ്‍ – സിറ്റി മത്സരത്തിലെ വിജയിയെ നേരിടും.

രണ്ടാം ലോട്ടില്‍ സീരി എ ചാമ്പ്യന്‍മാരായ എസി മിലാന്‍ നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന നാപോളിയെ നേരിടും.ഇന്റര്‍ മിലാന് പോര്‍ച്ചുഗീസ് ക്ലബ് ആയ ബെന്‍ഫിക്കയാണ് എതിരാളികള്‍.മൂന്നു സീരി എ ക്ലബുകള്‍ നോക്കൌട്ട് മത്സരങ്ങളില്‍ ഉള്ളതിനാല്‍ അധിക പക്ഷവും ഒരു ഇറ്റാലിയന്‍ ടീം എങ്കിലും ഇത്തവണ ഫൈനലില്‍ എത്താന്‍ സാധ്യതയുണ്ട്.ഏപ്രില്‍ 12 നു ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും,യൂറോപ്പയില്‍ ഏപ്രില്‍ 13 നു ആദ്യ നോക്കൌട്ട് മത്സരങ്ങളില്‍ റോമ ഫെയെനൂര്‍ഡിനെ നേരിടും.
യൂറോപ്പ ലീഗ് മത്സരക്രമം
മാഞ്ചസ്റ്റർ യുണൈറ്റഡ് vs സെവിയ്യ
യുവന്റസ് vs സ്പോർട്ടിംഗ് സി.പി
ബയേർ ലെവർകുസൻ vs യൂണിയൻ സെന്റ്-ഗില്ലോയിസ്
ഫെയ്‌നൂർദ് vs റോമ