അച്ചടക്ക ലംഘനം ; സ്പെയിനില്‍ നിന്നും ബാഴ്സയില്‍ നിന്നും സസ്പെന്‍ഷന്‍ നേരിട്ട് യുവ താരം യമാല്‍
അച്ചടക്ക ലംഘനത്തെ തുടർന്ന് സ്പെയിൻ അണ്ടർ 17 ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ലാമിൻ യമലിനെ ബാഴ്‌സലോണയും നാല് മത്സരങ്ങളിൽ നിന്ന് വിലക്കിയതായി റിപ്പോർട്ട്. ലാമാസിയന്‍ വിദ്യാര്‍ഥി ആയ സ്പാനിഷ് താരത്തിനു വെറും പതിനഞ്ച് വയസ്സ് ആയേ ഉള്ളൂ എങ്കിലും ഫുട്ബോള്‍ ലോകത്ത് ഭാവിയിലെ വാഗ്ദാനമായാണ് അദ്ദേഹത്തിനെ എല്ലാവരും വിലയിരുത്തുന്നത്.

താരം സ്പെയിനിനു വേണ്ടി അണ്ടര്‍ 17 ഫുട്ബോള്‍ കളിക്കുന്നുണ്ട്.ടീം കാമ്പില്‍ വെച്ച് എന്താണ് ഉണ്ടായത് എന്ന് അവ്യക്തം.എന്നാല്‍ താരം വളരെ മോശമായി പെരുമാറി എന്നത് ബാഴ്സ കണ്ടെത്തിയിരിക്കുന്നു.സ്പെയിന്‍ അന്താരാഷ്ട്ര ഡ്യൂട്ടിയില്‍ നിന്ന് യമാലിനൊപ്പം ഒരു റയല്‍ മാഡ്രിഡ് താരത്തെയും മറ്റൊരു അത്ലറ്റിക്കോ മാഡ്രിഡ് താരത്തെയും വിലക്കിയിട്ടുണ്ട്. ജൂലൈയിൽ 16 വയസ്സ് തികയുമ്പോൾ ബാഴ്സയുമായി ആദ്യ കരാര്‍ ഒപ്പിടാന്‍ യമാലിനു കഴിയും.മറ്റു പല മുന്‍ നിര ക്ലബുകള്‍ താരത്തിനു മേലുള്ള താല്‍പര്യം പ്രകടിപ്പിച്ചു എങ്കിലും അദ്ധേഹത്തെ വിട്ടു നല്‍കാന്‍ ബാഴ്സ തയ്യാറല്ല.നിലവിലെ പ്രസിഡന്റ് ആയ ജോവാന്‍ ലപോര്‍ട്ടയുടെ അടുത്ത സുഹൃത്ത് ആയ ജോർജ്ജ് മെൻഡസിനെ അടുത്തിടെ യമാല്‍ തന്റെ എജന്റ്റ് ആയി നിയമിച്ചിരുന്നു.അതോടെ ബാഴ്സയില്‍ തന്നെ താരം തുടരും എന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി.