യൂറോപ്പ ക്വാര്‍ട്ടര്‍ യോഗ്യത നേടി യുവന്‍റ്റസ്,ലെവര്‍കുസന്‍ ടീമുകള്‍
ജര്‍മന്‍ ക്ലബ് ആയ ഫ്രെയ്ബര്‍ഗിനെതിരെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലും ജയം നേടി യുവന്‍റ്റസ് യൂറോപ്പ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി.ആദ്യ പാദത്തില്‍ ഒരു ഗോള്‍ വിജയം നേടിയ സീരി എ ക്ലബ് ഇന്നലെ നടന്ന എവേ മത്സരത്തില്‍ രണ്ടു ഗോളിനാണ് വിജയം നേടിയത്.ആദ്യ പകുതി തീരാന്‍ ഇരിക്കെ പെനാല്‍ട്ടിയിലൂടെ ദുസാന്‍ വ്ളാഹോവിച്ച് ആണ് യുവെക്ക് ലീഡ് നേടി കൊടുത്തത്.എക്സ്ട്രാ ടൈമില്‍ ഗോള്‍ കണ്ടെത്തി ചീസയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.

ഹംഗേറിയന്‍ ക്ലബ് ആയ ഫെറൻക്വാരോസിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി ബയെര്‍ ലെവര്‍കുസന്‍ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുന്നു.ആദ്യ പാദത്തിലും രണ്ടു ഗോള്‍ വിജയം നേടിയ ലെവര്‍കുസന് വേണ്ടി മൂസ ഡയാബിയും അമീന്‍ അഡ്ളിയുമാണ് ഇന്നലെ ഗോളുകള്‍ നേടിയത്.