ആഴ്സണലിനെ പുറത്താക്കി സ്പോര്‍ട്ടിങ്ങ് സിപി ; സോസിദാദ് വെല്ലുവിളി മറികടന്ന് റോമ
യൂറോപ്പ ലീഗ് റൗണ്ട്-16 രണ്ടാം പാദത്തിൽ വ്യാഴാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്പോർട്ടിംഗ് സിപി ആഴ്സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.ആദ്യ പാദത്തില്‍ ഇരു ടീമുകളും രണ്ടു വീധം ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.നിശ്ചിത സമയവും എക്സ്ട്രാ സമയവും കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീധം നേടി രണ്ടാം പാദ മത്സരവും സമനിലയില്‍ പൂര്‍ത്തിയായി.

സ്പോര്‍ട്ടിങ്ങ് സിപി അവരുടെ അഞ്ചു കിക്കുകളും ലക്ഷ്യത്തില്‍ എത്തിച്ചപ്പോള്‍ ആഴ്സണലിന്റെ നാലാമത്തെ കിക്ക് എടുക്കാന്‍ വന്ന ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി തന്‍റെ അവസരം പാഴാക്കിയത് പ്രീമിയര്‍ ലീഗ് ടീമിന് തിരിച്ചടിയായി.മറ്റൊരു യൂറോപ്പ മത്സരത്തില്‍ റയല്‍ സോസിദാദിനേ അവരുടെ കാണികളുടെ മുന്നില്‍ വെച്ച് റോമന്‍ പടയാളികള്‍ സമനിലയില്‍ തളച്ചതോടെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് മൊറീഞ്ഞോയും സംഘവും ഉറപ്പാക്കി.ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് റോമ വിജയം നേടിയിരുന്നു.