യൂറോപ്പ പ്രീ ക്വാര്‍ട്ടര്‍ ; ആഴ്സണല്‍ – സ്പോര്‍ട്ടിങ്ങ് പോരാട്ടം ഇന്ന് തീ പാറും
യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗ് ടോപ്പര്‍മാര്‍ ആയ ആഴ്സണല്‍ ഇന്ന് പറങ്കി ക്ലബ് ആയ സ്പോര്‍ട്ടിങ്ങ് ലിസ്ബണെ നേരിട്ടേക്കും.ആദ്യ പാദത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീധം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.അതിനാല്‍ ഇന്നത്തെ പോരാട്ടത്തില്‍ തീ പാറുമെന്ന് ഉറപ്പ്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.തങ്ങളുടെ ഹോമില്‍ ആണ് മത്സരം എന്നതിനാല്‍ ആഴ്സണലിന് ഇന്നത്തെ മത്സരത്തില്‍ നേരിയ മുന്‍തൂക്കം ഉണ്ട്.

യൂറോപ്പ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സീരി പോരാളികള്‍ ആയ റോമ ഇന്ന് ലാലിഗ ടീമായ റയല്‍ സോസിദാദിനെതിരെ കളിക്കാന്‍ ഇറങ്ങും.ആദ്യ പാദത്തില്‍ സോസിദാദിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് റോമ ജയം നേടിയിരുന്നു.ഇനത്തെ മത്സരം സോസിദാദ് ഹോമില്‍ ആയതിനാല്‍ സ്പാനിഷ് ടീമിനെ നിസാരമാക്കി കാണാന്‍ റോമ കോച്ച് മൊറീഞ്ഞോക്ക് കഴിയില്ല. ലോറെൻസോ പെല്ലെഗ്രിനി, ഡീഗോ ലോറെന്റെ എന്നിവരുടെ തിരിച്ചുവരവ് റോമന്‍ ടീമിന് കരുത്ത് പകരുന്നു.