യൂറോപ്പ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ സേവിയ്യയും യുണൈറ്റഡും
യൂറോപ്പ ലീഗിൽ ഇന്ന് റൌണ്ട് ഓഫ് 16 ല്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്പാനിഷ് ടീമായ റയല്‍ ബെറ്റിസിനെ നേരിടാന്‍ ഒരുങ്ങുന്നു.ബെറ്റിസ് ഹോമായ ബെനിറ്റോ വില്ലാമറിൻ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.ഇന്ത്യന്‍ സമയം പതിനൊന്നേ കാലിനു ആണ് മത്സരം.ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ആദ്യ പാദത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് മാഞ്ചസ്റ്റര്‍ ബെറ്റിസിനെ തകര്‍ത്തത്.അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കില്‍ യുണൈറ്റഡ് തന്നെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് വേണ്ടിയുള്ള ബെര്‍ത്തില്‍ ഇടം നേടും.

മറ്റൊരു യൂറോപ്പ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ തുര്‍ക്കി ടീമായ ഫെന്നര്‍ബാഷിനെ ലാലിഗ ക്ലബ് സെവിയ്യ നേരിടും.ഫെന്നര്‍ബാഷിന്റെ തട്ടകത്തില്‍ വെച്ചാണ് മത്സരം.സെവിയ്യയുടെ ഹോം സ്റ്റേഡിയമായ റാമോന്‍ സാഞ്ചസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് സെവിയ്യ വിജയം നേടിയിരുന്നു.കഴിഞ്ഞ തവണ ലീഗില്‍ നാലാമത് ഫിനിഷ് ചെയ്ത സെവിയ്യ ഇപ്പോള്‍ പതിമൂന്നാം സ്ഥാനത് ആണ്.ടീമിന്‍റെ മോശം പ്രകടനം മൂലം മാനേജര്‍ ജോര്‍ഗേ സാംപോളിക്ക് അതിയായ സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ട്.ലീഗില്‍ വലിയ നേട്ടം ഒന്നും നേടാന്‍ ബാക്കിയില്ലാത്ത സേവിയ്യയുടെ ഇപ്പോഴത്തെ ഏക പ്രതീക്ഷ യൂറോപ്പ ട്രോഫിയാണ്.