ഫ്രാന്‍സ് വിട്ടു അന്താരാഷ്ട്ര തലത്തില്‍ അൾജീരിയയെ പ്രതിനിധീകരിക്കാൻ ഹുസെം ഓവർ
ഒളിംപിക് ലിയോണൈസ് മിഡ്ഫീൽഡർ ഹുസെം ഓവർ അന്താരാഷ്ട്ര തലത്തിൽ ഫ്രാൻസിന് പകരം അൾജീരിയയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുകയാണ് എന്ന് ഫ്രഞ്ച് സ്പോര്‍ട്ട്സ് മാഗസീന്‍ ആയ എല്‍ എക്കുപ്പേ വെളിപ്പെടുത്തിയിരിക്കുന്നു.അൾജീരിയൻ ഫുട്ബോൾ ഫെഡറേഷന്‍ താരത്തിനെ ടീമുമായി ഒന്നിപ്പിക്കാന്‍ വളരെ ഏറെ കാലമായി പ്രയത്നിക്കുന്നു.
/cdn.vox-cdn.com/uploads/chorus_image/image/69565261/1320978186.0.jpg)
എന്നാല്‍ പരിക്കിൽ നിന്ന് മടങ്ങിയെത്തിയ കളിക്കാരൻ ഇതുവരെ പൂർണ്ണ ഫിറ്റ്നസിൽ എത്തിയിട്ടില്ലാത്തതിനാൽ, ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങൾക്കായി അൾജീരിയ സ്ക്വാഡിൽ ഇടം നേടുമെന്ന് ഉറപ്പില്ല.2020-ൽ ഉക്രെയ്‌നെതിരെയുള്ള സൗഹൃദ മത്സരത്തില്‍ അദ്ദേഹം ഫ്രഞ്ച് ടീമിന് വേണ്ടി ഒരു തവണ മാത്രമേ കളിച്ചിട്ടുള്ളൂ.ഇപ്പോള്‍ അദ്ദേഹത്തിന് ബ്ലൂസുമായി കരാര്‍ ഒന്നുമില്ല.അതിനാല്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ മാതൃരാജ്യമായ അൾജീരിയയ്ക്ക് വേണ്ടി കളിക്കാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം താരത്തിനുണ്ട്.അന്താരാഷ്‌ട്ര ഭാവി പരിഹരിക്കപ്പെടും എങ്കിലും അദ്ദേഹത്തിന്റെ ക്ലബ് ഭാവി അനിശ്ചിതത്തില്‍ തുടരുന്നു.ലിയോണിലെ അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയ താരം ഇപ്പോള്‍ ഫ്രഞ്ച് ക്ലബില്‍ നിന്ന് ഒരു ഫ്രീ എജന്റ്റ് ആയി പോവാന്‍ നോക്കുകയാണ്.നാപ്പോളി, എഎസ് റോമ, റിയൽ ബെറ്റിസ്, ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് എന്നിവരെല്ലാം താരത്തിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.