കരീമിന്‍റെ ഏക ഗോളില്‍ ജയം നേടി റയല്‍ ; ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്
ബുധനാഴ്ച രാത്രി സാന്റിയാഗോ ബെർണബ്യൂവിൽ ലിവർപൂളിനെതിരെ രണ്ടാം പാദ മത്സരത്തിൽ 1-0ന് ജയിച്ച റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് ഉള്ള യോഗ്യത നേടി കഴിഞ്ഞു.ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സെമയാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ആൻഫീൽഡിൽ നടന്ന ആദ്യ പാദത്തെത്തുടർന്ന് 5-2 ന്റെ മുൻതൂക്കത്തോടെയാണ് മാഡ്രിഡ് ഇന്നലത്തെ മത്സരത്തിനു ഇറങ്ങിയത്.

തുടക്കം മുതല്‍ക്ക് തന്നെ ഇരു ടീമുകൾക്കും അനേകം അവസരങ്ങള്‍ ലഭിച്ചു എങ്കിലും തിബോ കോർട്ടോയിസും അലിസണും മികച്ച സേവുകളോടെ കളം നിറഞ്ഞു.അതിനാല്‍ ആദ്യ പകുതി ഇരു ടീമുകളും ഗോളൊന്നും നേടാതെ പിരിഞ്ഞു.മത്സരശേഷം കരിം മുടന്തി വരുന്നതായി കാണപ്പെട്ടു,പക്ഷെ അത് ചെറിയൊരു പരിക്ക് മാത്രം ആണ് എന്നും താന്‍ ബാഴ്‌സലോണയ്‌ക്കെതിരായ ഞായറാഴ്ചത്തെ ക്ലാസിക്കോയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.ലിവര്‍പൂളിനെതിരായ വിജയം റയല്‍ കാമ്പിന് കൂടുതല്‍ കരുത്തും ആത്മവിശ്വാസവും നല്‍കുന്നു.തുടര്‍ച്ചയായി കഴിഞ്ഞ രണ്ടു എല്‍ ക്ലാസിക്കോയിലും തോറ്റ മാഡ്രിഡിന് ലാലിഗ കൈവിട്ടു പോവാതിരിക്കാന്‍ ഈ ക്ലാസിക്കോയില്‍ വിജയം നേടിയേ തീരൂ.