പോർട്ടോയേ പ്രതിരോധിച്ച് ഇന്‍റര്‍ മിലാന്‍
പോർട്ടോയിലെ സമ്മർദ്ദത്തെ അതിജീവിച്ച ഇന്റര്‍ മിലാന്‍ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തി.ആദ്യ പകുതിയില്‍ തങ്ങളുടെ ഹോമില്‍ ഒറ്റ ഗോള്‍ ലീഡില്‍ ജയം നേടിയ മിലാന്‍ രണ്ടാം പാദത്തില്‍ പോര്‍ട്ടോയെ സമനിലയില്‍ തളയ്ക്കുകയായിരുന്നു.പോര്‍ട്ടോക്ക് പിന്തുണ നല്‍കാന്‍ എത്തിയ ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന മത്സര ഫലം ആയിരുന്നു ഇന്നലത്തേത്.പ്രതിരോധത്തില്‍ അച്ചടക്കം പാലിച്ച മിലാന്‍ തങ്ങളുടെ ഒറ്റ ഗോള്‍ ലീഡ് നിലനിര്‍ത്താനുള്ള പ്രകടനം ആയിരുന്നു തുടക്കം മുതല്‍ കാഴ്ച്ചവെച്ചത്.

രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച ഡിഫൻഡർ പെപ്പെ എക്സ്ട്രാ ടൈമില്‍ പുറത്തായതും പോര്‍ട്ടോക്ക് തിരിച്ചടിയായി.2006 ന് ശേഷം ആദ്യമായാണ് ചിര വൈരികള്‍ ആയ എസി മിലാനും ഇന്റര്‍ മിലാനും ഒരേ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ എത്തുന്നത്.ഇന്നത്തെ മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ രണ്ടു ഗോള്‍ ലീഡ് നിലനിര്‍ത്തുന്ന നാപോളിക്ക് ജയം നേടാന്‍ ആയാല്‍ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മൂന്നു ഇറ്റാലിയന്‍ ക്ലബുകള്‍ കളിച്ചേക്കും.