ലെപ്സിഗിനെതിരെ അഞ്ചു ഗോള്‍ നേടി ഹാലണ്ട് !!!
ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളിന് ആര്‍ബി ലെപ്സിഗിനെ തകര്‍ത്ത് സിറ്റി.ഒരു ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജ് ഗെയിമിൽ അഞ്ച് ഗോളുകള്‍ നേടി എന്ന റെക്കോര്‍ഡിനുടമ ഇപ്പോള്‍ മെസ്സി മാത്രമല്ല.സിറ്റിയുടെ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ടിനും അവകാശമുള്ള റെക്കോര്‍ഡ് ആണത്.ആദ്യ പകുതിയില്‍ ഹാട്രിക്ക് നേടിയ താരം രണ്ടാം പകുതിയില്‍ തന്‍റെ പേര്‍ക്ക് രണ്ടു ഗോളുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു.

63 ആം മിനുട്ടില്‍ ഹാലണ്ടിനെ പിന്‍വലിചില്ലായിരുന്നു എങ്കില്‍ ഒരുപക്ഷെ ലോക ഫുട്ബോളില്‍ ഒരു മത്സരത്തിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി എന്ന ബഹുമതിയും ഹാലണ്ടിനു ലഭിച്ചേന്നെ.ആദ്യ പാദത്തില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞിരുന്നു.ഹാലണ്ടിനെ കൂടാതെ ഇകൈ ഗുണ്ടോഗന്‍,കെവിന്‍ ഡി ബ്രൂയ്ന എന്നിവരും സിറ്റിക്ക് വേണ്ടി ഗോളുകള്‍ കണ്ടെത്തി.ക്വാര്‍ട്ടര്‍ യോഗ്യത നേടിയ സിറ്റിക്ക് തങ്ങളുടെ അടുത്ത എതിരാളി ആരെന്നു അറിയുവാന്‍ നറുക്കെടുപ്പ് വരെ കാത്തിരിക്കണം.