ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് ; ഇന്റര്‍ മിലാന്‍ – പോര്‍ട്ടോ
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇടം നേടുന്നതിനു വേണ്ടി പോർട്ടോയും ഇന്റർ മിലാനും ഇന്ന് നേര്‍ക്കുന്നേര്‍.സാന്‍ സിറോയില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്റര്‍ മിലാന്‍ പോര്‍ട്ടോയേ പരാജയപ്പെടുത്തിയിരുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് പോര്‍ട്ടോയുടെ ഹോം ഗ്രൌണ്ട് ആയ എസ്റ്റാഡിയോ ഡോ ഡ്രാഗോയില്‍ വെച്ചാണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.

ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലും പോര്‍ച്ചുഗീസ് ലീഗിലും മികച്ച ഫോമില്‍ ആണ് പോര്‍ട്ടോ കളിച്ചു വന്നത്.ബി ഗ്രൂപ്പില്‍ പല വമ്പന്‍മാരേയും മറികടന്നു കൊണ്ട് ഒന്നാം സ്ഥാനം നേടി കൊണ്ടാണ് പ്രീ ക്വാര്‍ട്ടറില്‍ പോര്‍ട്ടോ കാലു കുത്തിയത്.തങ്ങളുടെ എവേ മാച്ചില്‍ പോലും ഇന്‍റര്‍ മിലാനെ നല്ലത് പോലെ വിറപ്പിച്ചതിനു ശേഷം മാത്രമാണു അവര്‍ക്ക് മുട്ടുമടക്കിയത്. അവരുടെ ഹോമില്‍ കളിയ്ക്കാന്‍ പോകുന്ന ഇന്റര്‍ മിലാന്‍ അതിയായ സമ്മര്‍ദത്തില്‍ ആണ്.വെറും ഒരു ഗോള്‍ ലീഡ് മാത്രമുള്ള അവര്‍ക്ക് മത്സരത്തിലുടനീളം ഇന്‍സാഗിയുടെ കുപ്രസിദ്ധമായ പ്രതിരോധത്തില്‍ ഊന്നിയ കേളി ശൈലി കളിയ്ക്കാന്‍ കഴിയില്ല.ഈ മത്സരത്തില്‍ തോറ്റാല്‍ ഒരു പക്ഷെ മാനേജര്‍ സ്ഥാനത് നിന്ന് ഇന്‍സാഗിയേ പറഞ്ഞു വിടാന്‍ പോലും സാധ്യതയുണ്ട്.മുന്‍ ഇന്റര്‍ മാനേജര്‍ ആയ കോണ്ടേയുമായി മിലാന്‍ ബോര്‍ഡ് ഈ അടുത്ത് ചര്‍ച്ച നടത്തിയിരുന്നു. അതിനാല്‍ എന്ത് വില കൊടുത്തും മാനേജര്‍ ഇന്‍സാഗിക്ക് ഈ മത്സരം ജയിച്ചേ മതിയാകൂ.