ടോട്ടന്‍ഹാമിലേക്ക് തിരിച്ചുവരാന്‍ ലക്ഷ്യമിട്ട് മൗറീഷ്യോ പോച്ചെറ്റിനോ
അന്റോണിയോ കോണ്ടെ ക്ലബ് വിടുകയാണെങ്കിൽ ഈ വേനൽക്കാലത്ത് ടോട്ടൻഹാമിലേക്ക് തിരിച്ചുവരവ് നടത്താന്‍ ലക്ഷ്യമിട്ട് മൗറീഷ്യോ പോച്ചെറ്റിനോ.ലിവർപൂളിനോട് ചാമ്പ്യൻസ് ലീഗ് ഫൈനൽ തോൽവിക്ക് ശേഷം 2019-ൽ അദ്ധേഹത്തെ ലണ്ടന്‍ ക്ലബ് മാനേജര്‍ സ്ഥാനത് നിന്ന് പുറത്താക്കിയിരുന്നു.അതിനു ശേഷം അര്‍ജന്‍റ്റയിന്‍ കോച്ച് പിഎസ്ജിയിലേക്ക് പോയി.അവിടെയും അദ്ദേഹത്തിന് ഫോം കണ്ടെത്താന്‍ സാധിച്ചില്ല.

വലിയ സൈനിങ്ങുകള്‍ നടത്തിയിട്ടും ടോട്ടന്‍ഹാമിന്‍റെ പ്രകടനം മോശം ആയതിനാല്‍ സീസൺ അവസാനത്തോടെ കോണ്ടെയേ മാനേജര്‍ റോളിൽ നിന്ന് പുറത്താക്കാന്‍ മാനെജ്മെന്റ് ലക്ഷ്യമിടുന്നുണ്ട്.ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് കൂടി ടോട്ടന്‍ഹാം പുറത്തായതോടെ കോണ്ടേ പോകും എന്ന കാര്യത്തില്‍ ഏകദേശം ഉറപ്പായി.അദ്ദേഹത്തിന്റെ കരാർ ജൂണിൽ അവസാനിക്കും.നീട്ടാനുള്ള ഓപ്ഷന്‍ ഉണ്ട് എങ്കിലും,വേറെ ഏതെങ്കിലും മാനേജറെ കൊണ്ട് വരാന്‍ ആണ് ലണ്ടന്‍ ക്ലബ് തീരുമാനിച്ചിരിക്കുന്നത്.നിലവിലെ ക്ലബ് ചെയര്‍മാന്‍ ആയ ഡാനിയല്‍ ഷെവിയുമായി നല്ല ബന്ധത്തില്‍ ഉള്ള പോച്ചേട്ടീനോയേ മടക്കി കൊണ്ടുവരാന്‍ മാനെജ്മെന്റ് ശ്രമിക്കും എന്ന് പ്രമുഖ ഇംഗ്ലീഷ് പത്രമായ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.തന്‍റെ പ്രിയ ക്ലബിലെക്ക് തിരിച്ചു വരാന്‍ ഒരവസരം ലഭിച്ചാല്‍ അത് ഉപയോഗിക്കാനുള്ള തീരുമാനത്തില്‍ തന്നെ ആണ് കോണ്ടേയും.