പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ പൊലിഞ്ഞുപോയി
മ്യൂണിക്കില്‍ നടന്ന രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് പിഎസ് ജിയെ തോല്‍പ്പിച്ച് ബയേണ്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടറിലേക്ക് കടന്നു.ആദ്യ പാദത്തില്‍ ഒരു ഗോളിന് ആയിരുന്നു പിഎസ്ജി പരാജയപ്പെട്ടത്.മ്യൂണിക്കിനു വേണ്ടി എറിക് മാക്‌സിം ചൗപോ-മോട്ടിങ്ങ്,സെർജ് ഗ്നാബ്രി എന്നിവര്‍ രണ്ടാം പകുതിയില്‍ ഗോളുകള്‍ കണ്ടെത്തി.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ അവസരം ഉണ്ടായിരുന്നു.എന്നാല്‍ മികച്ച സേവുകളോടെ ഇരു ടീമിലെ ഗോള്‍ കീപ്പര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു.ആദ്യ പകുതി തീരാന്‍ ഇരിക്കെ മികച്ച ഗോള്‍ ലൈന്‍ ക്ലിയറന്‍സ് നടത്തിയ ഡച്ച് താരമായ മാത്തിസ് ഡി ലൈറ്റിന്റെ പ്രകടനം ശ്രദ്ധേയമായി.61 ആം മിനുട്ടില്‍ തിരിച്ചു വരാം എന്നുള്ള പിഎസ്ജിയുടെ പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ട് മുന്‍ പാരിസ് താരമായ മോട്ടിങ്ങ് തന്നെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടു.പകരക്കാരനായി വന്ന ഗ്നാബ്രി ബയേണിന് വേണ്ടി ഒരു കൌണ്ടര്‍ അറ്റാക്കിലൂടെ ലീഡ് ഇരട്ടിപ്പിച്ചു.എത്രയൊക്കെ സൈനിങ്ങുകള്‍ നടത്തിയാലും ചാമ്പ്യന്‍സ് ലീഗില്‍ ഫോമില്‍ എത്താന്‍ സാധിക്കാതെ ഇത്തവണയും പിഎസ്ജി തോറ്റ് പുറത്തായി.