ബ്രൂണോയേ ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് മാറ്റേണ്ടത് ഇല്ല എന്ന് വെളിപ്പെടുത്തി എറിക് ടെന്‍ ഹാഗ്
ലിവർപൂളിനെതിരായ 7-0 തോൽവിയിലെ പ്രകടനത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടും ഹാരി മാഗ്വറിന്റെ അഭാവത്തിൽ ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനായി തുടരുമെന്ന് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു.ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ട യുണൈറ്റഡിനു ലിവര്‍പൂളിനെതിരായ മത്സരശേഷം എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ലഭിക്കുന്നുണ്ട്.കൂടാതെ മത്സരത്തില്‍ മോശം രീതിയില്‍ കളിക്കുകയും പെരുമാറുകയും ചെയ്ത ബ്രൂണോയേ ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് മാറ്റാനും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

“ടീമിന് ഇത്രക്ക് ഊര്‍ജം നല്‍കുന്ന മറ്റേതു കളിക്കാരേയും ഞാന്‍ കണ്ടിട്ടില്ല.തീവ്രതയോടെ എപ്പോഴും ഓടി കളിക്കുന്ന താരം മറ്റു കളിക്കാര്‍ക്കും പ്രചോദനം നല്‍കുന്നു.എല്ലാം തികഞ്ഞത് ആയി ആരും തന്നെ ഇല്ല.ബ്രൂണോ ടീമില്‍ ക്യാപ്റ്റന്‍ ആയി ഉള്ളത് എനിക്ക് ഏറെ സന്തോഷം നല്‍കുന്നു.”ഡച്ച് മാനേജർ മാധ്യമങ്ങളോട് പറഞ്ഞു.ടീമാങ്കത്തെ പിന്തുണച്ച് യുണൈറ്റഡ് സ്‌ട്രൈക്കർ മാർക്കസ് റാഷ്‌ഫോർഡും രംഗത്ത് വന്നിട്ടുണ്ട്.ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് ഇല്ലെങ്കിലും ടീമിലെ നേതാവ് ബ്രൂണോ തന്നെ ആണ് എന്നും ഇംഗ്ലീഷ് സ്ട്രൈക്കര്‍ വെളിപ്പെടുത്തി.