സാമ്പത്തികമായി ലാലിഗ പൊളിഞ്ഞെന്ന് റിപ്പോര്‍ട്ട് ; വാര്‍ത്ത തള്ളി സ്പാനിഷ് ബോര്‍ഡ്
സാമ്പത്തികമായി ബാഴ്സ കുതുപ്പാള എടുത്തിരിക്കുകയാണ് എന്ന് പരസ്യമായി വെളിപ്പെടുത്തിയ ലാലിഗ ചീഫ് ആയ ജാവിയര്‍ തെബാസിന് തിരിച്ചടി.സ്പാനിഷ് പ്രമുഖ ഓണ്‍ലൈന്‍ പത്രമായ എൽ എസ്പാനോൾ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാലിഗയുടെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ടിവി കമ്പനിയായ ഡാസ്നും സിവിസിയും ഒഴിവായിരിക്കുന്നു.ഇത് കാരണം ലാ ലിഗ ഒരു വലിയ “സാമ്പത്തിക തകർച്ചയുടെ” വക്കിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വാർത്തയോട് പ്രതികരിച്ച ലാലിഗ ഓണ്‍ലൈന്‍ മാധ്യമത്തിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ചു.ലാലിഗയിലെ ആരോടും തന്നെ ഒന്നും ചോദിക്കാതെ എങ്ങനെ ആണ് ഈ വാര്‍ത്ത എസ്പ്യനോള്‍ മീഡിയക്ക് ലഭിച്ചത് എന്നും സ്പാനിഷ് ബോര്‍ഡ് ചോദിച്ചു.ഏത് കമ്പനിയും ലാലിഗയെ ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ലാലിഗയിലെ പുതിയ സാമ്പത്തിക പരിഷ്കരണം വളരെ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.ഈ നിയമം ക്ലബുകളെ അവരുടെ മികച്ച താരങ്ങളെ നഷ്ട്ടപ്പെടാന്‍ വഴി വെക്കുന്നു എന്നും എല്ലാ സ്പാനിഷ് ക്ലബുകളെയും നിയന്ത്രിക്കാനുള്ള ലാലിഗയുടെ കളിയാണ് ഇത് എന്നും ബാഴ്സ പ്രസിഡന്റ് ആയ ലപോര്‍ട്ട ഈ പുതിയ നയത്തെ കുറിച്ച് പറഞ്ഞിരുന്നു.