കരീമിന് പരിക്കെന്ന് റിപ്പോര്‍ട്ട് ; ലിവർപൂൾ, ബാഴ്‌സലോണ മത്സരങ്ങൾക്ക് താരം കളിക്കാന്‍ സാധ്യത കുറവ്
റയല്‍ മാനേജര്‍ കാര്‍ലോ അന്‍സലോട്ടിയുടെ നിര്‍ഭാഗ്യം തുടരുന്നു.ഇന്ന് ലഭിച്ച സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ പ്രകാരം കരിം ബെനസേമ ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല.പരിക്ക് മൂലം ആണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഈ സീസണിൽ ഇതുവരെ ഏഴു തവണ പരിക്കുകൾ ബെൻസെമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, അതിന്റെ ഫലമായി 12 മത്സരങ്ങൾ നഷ്ടമായി.ഈ വാരാന്ത്യത്തില്‍ എസ്പ്യനോളിനെതിരെ നടക്കുന്ന മത്സരത്തിലും കരിം കളിച്ചേക്കാന്‍ സാധ്യതയില്ല.

ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള റയലിന് ഇപ്പോള്‍ ഫ്രഞ്ച് സ്ട്രൈക്കറുടെ സേവനം എപ്പോഴത്തെക്കായിലും ഇപ്പോള്‍ ആവശ്യമുണ്ട്.പത്തു ദിവസത്തിനുള്ളില്‍ ലിവര്‍പൂള്‍,ബാഴ്സലോണ ടീമുകളെ നേരിടാന്‍ ഇരിക്കുന്ന റയല്‍ ഇപ്പോള്‍ അതി സമ്മര്‍ദമായ നിമിഷങ്ങളിലൂടെ ആണ് കടന്നു പോകുന്നത്.ഗ്രൂപ്പ് സെഷനിൽ അന്റോണിയോ റൂഡിഗറും പങ്കെടുത്തിട്ടില്ല.ഇതിനകം തന്നെ ഡേവിഡ് അലബയും ഫെർലാൻഡ് മെൻഡിയും പരിക്ക് മൂലം കളിക്കുന്നില്ല.