എസി മിലാന്‍ – ടോട്ടന്‍ഹാം പോരാട്ടം ഇന്ന്
ഒരു ഗോളിന്റെ തോൽവി മറികടക്കാൻ ടോട്ടൻഹാം ഹോട്‌സ്‌പർ ഇന്ന് തങ്ങളുടെ തട്ടകത്തിലേക്ക് എസി മിലാനെ ക്ഷണിക്കുന്നു.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ടോട്ടന്‍ഹാം സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.ആദ്യ മത്സരത്തില്‍ എസി മിലാന് വേണ്ടി വിജയ ഗോള്‍ നേടിയത് ബ്രഹിം ഡിയാസായിരുന്നു.ലീഗില്‍ തുടക്കത്തില്‍ പുറത്തെടുത്ത ഫോമില്‍ കളിക്കാന്‍ കഴിയാതെ പാടുപ്പെടുന്ന മിലാന്‍ സീരി എ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വഴുതി വീണിരിക്കുന്നു.

കഴിഞ്ഞ ലീഗ് മത്സരത്തില്‍ ഫിയോറെന്‍റ്റീനക്കെതിരെ തോറ്റ മിലാന്‍ ഇപ്പോള്‍ ആശങ്കയില്‍ ആണ്.ഈ പോക്ക് തുടര്‍ന്നാല്‍ ടോപ് ഫോറില്‍ ഫിനിഷ് ചെയ്യുന്നത് പോലും അവര്‍ക്ക് ദുഷ്കരം ആയേക്കും.ലീഗില്‍ നാലാം സ്ഥാനത് ആണ് എങ്കിലും ടോട്ടന്‍ഹാമിനും വരുത്തേണ്ടത് ഉണ്ട് പ്രകടനത്തില്‍ കാര്യമായ മാറ്റങ്ങള്‍.ഓരോ മത്സരം കഴിയും തോറും ലിവര്‍പൂള്‍ ശക്തി ആര്‍ജിച്ച് വരുകയാണ്.ഈ പോക്ക് തുടര്‍ന്നാല്‍ ക്ലോപ്പും സംഘവും ടോട്ടന്‍ഹാമിന് വെല്ലുവിളി ഉയര്‍ത്തും എന്നത് തീര്‍ച്ചയാണ്.കൂടാതെ വലിയ സമ്മര്‍ ബജറ്റ് മുടക്കി പല വില കൂടിയ സൈനിങ്ങുകള്‍ നടത്തിയ കോണ്ടേയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട് ടോട്ടന്‍ഹാം ആരാധകരും മാനേജ്മെന്റും.സര്‍ജറിക്ക് വിധേയന്‍ ആയിരുന്ന കോണ്ടേ ഇന്ന് ഡഗ് ഔട്ടിലേക്ക് തിരിച്ചെത്തും എന്നത് ലണ്ടന്‍ ക്ലബിന് കൂടുതല്‍ കരുത്ത് പകരുന്നു.