ജീവന്മരണ പോരാട്ടത്തിന് തയ്യാറായി പിഎസ്ജി
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്ക് – പിഎസ്ജി രണ്ടാം പാദം ഇന്ന് നടക്കും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ബയേണ്‍ ഹോമായ അലിയന്‍സ് അരീനയില്‍ വെച്ചാണ് മത്സരം.പാരീസില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബയേണ്‍ ജയിച്ചിരുന്നു. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ രണ്ടു ഗോളിന്‍റെ വിജയം പിഎസ്ജിക്ക് നേടേണ്ടതുണ്ട്.

പരിക്ക് മൂലം സീസന്‍ നഷ്ട്ടമായ നെയ്മര്‍ ഇല്ലാതെ ആണ് പിഎസ്ജി ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്.ബ്രസീലിയന്‍ വിങ്ങറുടെ അഭാവത്തില്‍ പാരിസിനെ ജയിപ്പിക്കേണ്ട ചുമതല മെസ്സിക്കും എംബാപ്പെക്കുമാണ്.സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ടീം ഉണ്ടായിട്ടും ടീമിനെ ചാമ്പ്യന്‍സ് ലീഗ് സെമി പോലും എത്തിപ്പിക്കാന്‍ കഴിയാതെ പോയാല്‍ മാനേജര്‍ ആയ ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയറിനെ ഒരുപക്ഷെ മാനെജ്മെന്റ് ഫയര്‍ ചെയ്യാന്‍ വരെ സാധ്യതയുണ്ട്.ആദ്യ മത്സരത്തില്‍ റെഡ് കാര്‍ഡ് കണ്ടു പുറത്തായ പവാര്‍ഡ് ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല.