സാവിയുടെ ബാഴ്സയിലെ കാലാവധി നീട്ടാന്‍ ഉദേശിച്ചത് ആയി ജോവാൻ ലാപോർട്ട
നിലവിലെ ഹെഡ് കോച്ച് സാവിക്ക് കരാർ നല്‍കാന്‍ ക്ലബ് തയ്യാറാണെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട.കഴിഞ്ഞ സീസണിനു പകുതിക്ക് ആയി വന്ന സാവി ബാഴ്സയെ മിഡ് ടേബിളില്‍ നിന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു.കൂടാതെ ഇത്തവണ ലീഗില്‍ ഒന്‍പത പോയിന്റ് ലീഡും നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ഈ സീസന്‍ അവസാനത്തോടെ സാവിയുടെ നിലവിലെ കരാര്‍ പൂര്‍ത്തിയാവും.കഴിഞ്ഞ സീസണിലും ഈ സീസണിലും യൂറോപ്പില്‍ വളരെ മോശം പ്രകടനം ആണ് സാവി കാഴ്ചവെച്ചത് എങ്കിലും പല സുപ്രധാന താരങ്ങള്‍ക്ക് പരിക്ക് ഏറ്റത് കൂടി അതിനു കാരണം ആയി.

കൂടുതല്‍ സൈനിങ്ങുകള്‍ നടത്തി അടുത്ത തവണ ടീമിനെ പുതിക്കി പണിയും എന്നും ബാഴ്സ പ്രസിഡന്റ് വെളിപ്പെടുത്തി.ഇപ്പോള്‍ തങ്ങളുടെ അടുത്ത വര്‍ഷത്തേക്ക് ഉള്ള അജണ്ട സാവിക്ക് കരാര്‍ നീട്ടി നല്‍കുക എന്നതും,അടുത്ത സമ്മര്‍ ട്രാന്‍സ്ഫറില്‍ ഒരു റൈറ്റ് ബാക്ക്,ഒരു സെന്റര്‍ ബാക്ക്,ഒരു ബാക്കപ്പ് സ്ട്രൈക്കര്‍ എന്നിങ്ങനെ സൈനിങ്ങുകള്‍ പൂര്‍ത്തിയാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.