ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് ചെൽസി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തി
ഇന്നലെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തില്‍ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 2-0ന് തോൽപ്പിച്ച് ചെൽസി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തി.റഹീം സ്റ്റെർലിംഗ് ഹാഫ് ടൈമിന് തൊട്ടുമുമ്പ് നേടിയ വോളി ഗോളിലൂടെ ആദ്യ ഗോള്‍ നേടിയ ചെല്‍സി,രണ്ടാം പകുതിയുടെ തുടക്കത്തിൽ കായ് ഹവേര്‍ട്ട്സിലൂടെ വിജയ ഗോള്‍ നേടി.ആദ്യ പാദത്തില്‍ ചെല്‍സി ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ നാല് ഗെയിമുകളിൽ ഒരിക്കൽ മാത്രം ഗോള്‍ നേടിയ ചെല്‍സി ആദ്യ 45 മിനുട്ടില്‍ അനേകം അവസരങ്ങള്‍ സൃഷ്ട്ടിച്ചു.ലീഗില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടി മികച്ച ഫോമില്‍ ആയിരുന്ന ബോറൂസിയക്ക് ജൂലിയന്‍ ബ്രാന്‍റ് പരിക്കേറ്റ് പുറത്തായത് വന്‍ തിരിച്ചടിയായി. ചാമ്പ്യന്‍സ് ലീഗില്‍ വിജയം നേടി കൊണ്ട് ഒരു മികച്ച തിരിച്ചുവരവിനുള്ള ലക്ഷണം ഈ ടീം കാണിച്ചു തുടങ്ങുന്നുണ്ട് എന്ന് മത്സരശേഷം ഗ്രഹാം പോട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരമാണ് അടുത്തതായി ചെല്‍സിക്ക് ഉള്ളത്.