പരിക്ക് വീണ്ടും വില്ലന്‍ ആയി ; ശേഷിക്കുന്ന സീസണില്‍ നെയ്മര്‍ ഇനി കളിച്ചേക്കില്ല
പാരീസ് സെന്റ് ജെർമെയ്‌ൻ ഫോർവേഡ് നെയ്‌മറിന് ശേഷിക്കുന്ന സീസണ്‍ നഷ്ട്ടപ്പെടും എന്ന് അറിയിച്ച് പിഎസ്ജി.കഴിഞ്ഞ മാസം ലിലെക്കെതിരെ നടന്ന മത്സരത്തില്‍ പരിക്കേറ്റ താരം ഇതുവരെ കളിച്ചിട്ടില്ല.നെയ്മർ ജൂനിയറിന് വലത് കണങ്കാലിൽ വേദന അനുഭവപ്പെടുന്നുണ്ട് എന്നും,പരിക്ക് ഭേദം ആവാന്‍ ലിഗമെന്റ് റിപ്പയർ ഓപ്പറേഷൻ നടത്തേണ്ടത് വളരെ അത്യാവശ്യം ആണ് എന്നും ഇന്നലെ ക്ലബ് അറിയിച്ചു.

പരിശീലനത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് മൂന്നോ നാലോ മാസത്തെ കാലതാമസം പ്രതീക്ഷിക്കുന്നു എന്നും അവര്‍ വെളിപ്പെടുത്തി.നെയ്മറുടെ അഭാവം വലിയ നഷ്ടമാകുമെന്ന് പിഎസ്ജി പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ പറഞ്ഞു.ഇത് കൂടാതെ നാളെ ചാമ്പ്യന്‍സ് ലീഗിന്‍റെ നോക്കൌട്ട് റൗണ്ടില്‍ രണ്ടാം പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാന്‍ ഒരുങ്ങുകയാണ് പിഎസ്ജി.ഒരു ഗോളിന് പിന്നില്‍ നില്‍ക്കുന്ന അവര്‍ക്ക് നെയ്‌മര്‍ ഇല്ലാത്തത് വലിയൊരു അടി തന്നെ ആണ്.എല്ലാ സീസണിലും ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരങ്ങള്‍ ആവുമ്പോള്‍ നെയ്മര്‍ക്ക് പരിക്ക് സംഭവിക്കുന്നത് വളരെ നിർഭാഗ്യകാരമാണ്.