താരങ്ങളുടെ കാര്യക്ഷമത വളരെ കുറവ് – കാർലോ ആൻസലോട്ടി
റയൽ ബെറ്റിസിനെതിരായ മത്സരത്തില്‍ സമനില വഴങ്ങിയ ടീമിന്‍റെ പ്രകടനത്തില്‍ കോച്ച് കാർലോ ആൻസലോട്ടി വളരെ അധികം നിരാശന്‍ ആണ്.ലാലിഗയില്‍ ഒന്‍പത് പോയിന്‍റിന് പുറകില്‍ നില്‍ക്കുന്ന മാഡ്രിഡിന് സ്പാനിഷ് കിരീടം നിലനിര്‍ത്തുക എന്നത് വളരെ ദുഷ്കരമായ കാര്യം ആണ്.കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വെറും ഒരു ഗോള്‍ മാത്രം നേടിയ തന്‍റെ ടീം പലപ്പോഴും ഷൂട്ട് ചെയ്യാന്‍ മറക്കുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“ഇപ്പോള്‍ ഈ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം കാര്യക്ഷമത ഇലായ്മയാണ്.ആദ്യ പകുതിയിൽ ബെറ്റിസിന്‍റെ പ്രധിരോധം വളരെ തുറന്നിരിക്കുകയായിരുന്നു.എന്നിട്ടും അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഞങ്ങളെ കൊണ്ട് കഴിയുന്നില്ല.താരങ്ങള്‍ കൂടുതൽ ഡ്രിബിൾ ചെയ്യുന്നു,എന്നിട്ടും ആരും തന്നെ ഷൂട്ട് ചെയ്യുന്നില്ല.കഴിഞ്ഞ മത്സരങ്ങളിലെ പോലെ ആയിരുന്നില്ല ഇന്നലത്തെ മത്സരം.ഗോള്‍ സ്കോര്‍ ചെയ്യാന്‍ ലഭിച്ച അവസരങ്ങള്‍ താരങ്ങള്‍ തുലച്ചതും ടീമിന് വിനയായി.”അദ്ദേഹം മത്സരശേഷം മാർക്കയോട് പറഞ്ഞു.