വലന്‍സിയക്കെതിരെ ഏക ഗോളില്‍ ജയം നേടി ബാഴ്സലോണ
10 പേരായി ചുരുങ്ങിയെങ്കിലും വലന്‍സിയക്കെതിരെ അവസാന മിനുട്ട് വരെ പൊരുതിയ ബാഴ്സ വിലപ്പെട്ട മൂന്നു പോയിന്റ് നേടി.ബ്രസീലിയന്‍ വിങ്ങര്‍ റഫീഞ്ഞയുടെ ഹെഡര്‍ ഗോളിലാണ് ബാഴ്സ വിജയം നേടിയത്.ലാലിഗയിലെ അവസാന മത്സരത്തില്‍ അല്‍മീരിയക്കെതിരെ തോറ്റ ബാഴ്സക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യം ആയിരുന്നു.ഇന്നലത്തെ ജയത്തോടെ ബാഴ്സയുടെ ലീഗിലെ ലീഡ് ഒന്‍പതായി ഉയര്‍ന്നിരിക്കുന്നു.

59 ആം മിനുട്ടില്‍ വലന്‍സിയന്‍ സ്ട്രൈക്കര്‍ ഹുഗോ ധൂറോയേ ഫൗള്‍ ചെയ്തതിനു റൊണാള്‍ഡ് അറൂഹോയേ റെഡ് നല്‍കി പറഞ്ഞയച്ചിരുന്നു.മത്സരം തുടങ്ങിയത് മുതല്‍ പിച്ചില്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ ബാഴ്സക്ക് കഴിഞ്ഞു.പല അവസരങ്ങളും മോശം ഫിനിഷിങ്ങ് മൂലം ബാഴ്സ തുലച്ചു.എന്നാല്‍ രണ്ടാം പകുതിയില്‍ ബാഴ്സയെ പരീക്ഷിച്ച വലന്‍സിയ പലപ്പോഴായി സമനില ഗോള്‍ നേടുന്നതിന്റെ വക്കില്‍ എത്തി.എന്നാല്‍ ബാഴ്സയുടെ പ്രതിരോധം വലന്‍സിയക്ക് ഭേധിക്കാവുന്നതിലും അപ്പുറം ആയിരുന്നു.55 ആം മിനുട്ടില്‍ ബാഴ്സക്ക് ലഭിച്ച പെനാല്‍റ്റി ഫെറാന്‍ ടോറസ് പാഴാക്കിയിരുന്നു.