വീണ്ടും സമനില ; ലാലിഗ ടൈറ്റില്‍ റയലിന് കൈവിട്ടു പോകുന്നു
റയലിനെ സമനിലയില്‍ തളച്ച് റയല്‍ ബെറ്റിസ്.ഇന്നലത്തെ മത്സരത്തില്‍ ജയം നേടിയ ബാഴ്സയുടെ ലാലിഗയിലെ ലീഡ് ഇപ്പോള്‍ ഒന്‍പതായി ഉയര്‍ന്നിരിക്കുന്നു.ലിവര്‍പൂളിനെതിരെ വിരോചിതമായ തിരിച്ചു വരവിനു ശേഷം നടന്ന എല്ലാ മത്സരങ്ങളിലുമായി മാഡ്രിഡ് ഇതുവരെ ഒരു ഗോള്‍ മാത്രമേ നേടിയിട്ടുള്ളൂ.തുടക്കം മുതല്‍ക്ക് തന്നെ കളി നിയന്ത്രിക്കാന്‍ റയലിന് കഴിഞ്ഞു ,എന്നാല്‍ ചെറിയ ഇടവേളകളില്‍ ബെറ്റിസ് മാഡ്രിഡിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
/cdn.vox-cdn.com/uploads/chorus_image/image/72041206/1471513392.0.jpg)
12-ാം മിനിറ്റിൽ ബെന്‍സെമ എടുത്ത ഒരു ഫ്രീ കിക്ക് ഗോള്‍ റയൽ ഡിഫൻഡർ അന്റോണിയോ റൂഡിഗറിന്റെ കൈയിൽ കൊണ്ട കാരണത്താല്‍ വാര്‍ റദ്ദ് ചെയ്തു.ശേഷിക്കുന്ന മിനുട്ടുകളില്‍ ലീഡ് നേടാന്‍ റയല്‍ കിണഞ്ഞു പരിശ്രമിച്ചു എങ്കിലും മികച്ച സേവുകളോടെ ക്ലൌഡിയോ ബ്രാവോ ബെറ്റിസ് വല കാത്തു.പലപ്പോഴായി മാഡ്രിഡ് ബോക്സില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ച ബോർജ ഇഗ്ലേഷ്യസിന് ബെറ്റിസിനു വേണ്ടി ഗോള്‍ കണ്ടെത്താന്‍ അവസരം ലഭിച്ചു എങ്കിലും കോര്‍ട്ട്വയുടെ ഉജ്വല സേവുകള്‍ റയലിന്‍റെ രക്ഷക്ക് എത്തി.