ആന്‍ഫീല്‍ഡില്‍ അഴിഞ്ഞാടി ലിവര്‍പൂള്‍ ; തല താഴ്ത്തി യുണൈറ്റഡ്
യുണൈട്ടഡിനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നു.വിലപ്പെട്ട മൂന്നു പോയിന്റ് നേടിയ ലിവര്‍പൂള്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.കാരബാവോ കപ്പ് നേടുകയും ടോപ് ഫോറില്‍ എത്തുകയും ചെയ്ത യുണൈറ്റഡ് ലിവര്‍പൂളിനെ പരാജയപ്പെടുത്തും എന്നായിരുന്നു പലരും പ്രവചിച്ചിരുന്നത്.
/cloudfront-eu-central-1.images.arcpublishing.com/diarioas/IDG2MPUNQ6EEH7YODZ5AUKSPVY.jpg)
എന്നാല്‍ എല്ലാ രീതിയില്‍ ഉള്ള മുന്‍ വിധികളും തെറ്റിച്ചു കൊണ്ട് ആദ്യ പകുതിയില്‍ തന്നെ ഇരട്ട ഗോള്‍ ലീഡ് റെഡ് ഡെവിള്‍സ് നേടി.കോഡി ഗാക്ക്പോ,മുഹമ്മദ് സല,ഡാര്‍വിന്‍ നൂനസ് എന്നിവര്‍ രണ്ടു വീതം ഗോള്‍ കണ്ടെത്തിയപ്പോള്‍ അവസാന മിനുട്ടില്‍ പകരക്കാരന്‍ ആയി ഇറങ്ങിയ റോബര്‍ട്ടോ ഫിര്‍മീഞ്ഞോയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.1931ൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനോട് 7-0ന് തോറ്റതിന് ശേഷം ക്ലബ്ബിന്റെ ഏറ്റവും മോശം തോൽവിയാണ് ചിര വൈരികള്‍ ആയ ലിവര്‍പൂളില്‍ നിന്ന് മാഞ്ചസ്റ്റര്‍ ഏറ്റുവാങ്ങിയത്.