എല്‍ ക്ലാസിക്കോയില്‍ ഏറ്റ ക്ഷീണം മാറ്റാന്‍ മാഡ്രിഡ്
എൽ ക്ലാസിക്കോയിലെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് കര കയറാന്‍ റയല്‍ മാഡ്രിഡ്.ഇന്ന് ലാലിഗയില്‍ റയൽ ബെറ്റിസിനെ അവരുടെ തട്ടകമായ ബെനിറ്റോ വില്ലമറിനില്‍ പോയി നേരിടാനുള്ള തയ്യാറെടുപ്പില്‍ ആണ് റിയൽ മാഡ്രിഡ്.കഴിഞ്ഞ ലാലിഗ മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡുമായി സമനിലയില്‍ കുരുങ്ങിയ റയല്‍ തീര്‍ത്തും നിരാശയില്‍ ആണ്.അന്നത്തെ മത്സരം ജയിച്ചിരുന്നു എങ്കില്‍ നിലവില്‍ ബാഴ്സയുടെ ലീഡ് അഞ്ചായി കുറയുമായിരുന്നു.

അതിനു ശേഷം നടന്ന കോപ ഡേല്‍ റിയ മത്സരത്തിലും റയലിന്റെ പ്രകടനം ശരാശരിയിലും താഴെ മാത്രം ആയിരുന്നു.അവര്‍ക്ക് നേരെ ഒരു ഷോട്ട് പോലും ലക്ഷ്യത്തില്‍ നേടാന്‍ റയലിന് കഴിഞ്ഞില്ല.നിലവിലെ ടീമിന്‍റെ പ്രകടനത്തില്‍ റയല്‍ മാനെജ്മെന്റ് തീരെ തൃപ്തര്‍ അല്ല.ഇത് അന്‍സലോട്ടിയുടെ മേല്‍ സമ്മര്‍ദം ആയി ഭവിക്കുന്നുണ്ട്.ഇന്നത്തെ മത്സരത്തില്‍ ശക്തര്‍ ആയ ബെറ്റിസിനെ തോല്‍പ്പിക്കാന്‍ ആയാല്‍ റയലിന് ലീഗില്‍ അവരുടെ പോയിന്റ് നില മെച്ചപ്പെടുത്താന്‍ ആയേക്കും.ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ബെറ്റിസ് ടോപ് ഫോര്‍ ഇടം നേടാനുള്ള ലക്ഷ്യത്തില്‍ ആണ്.കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ജയം നേടിയ അവര്‍ മാഡ്രിഡിനെ തങ്ങളുടെ ഹോമില്‍ നല്ല രീതിയില്‍ തന്നെ പരീക്ഷിച്ചേക്കും.