പ്രമുഖ താരങ്ങള്‍ ഇല്ലാതെ ബാഴ്സ വലന്‍സിയയേ നേരിടാന്‍ ഒരുങ്ങുന്നു
തുടര്‍ച്ചയായ ഫോമില്‍ കളിച്ചു കൊണ്ടിരുന്ന ബാഴ്സലോണക്ക് ഏറ്റ വന്‍ തിരിച്ചടി ആയിരുന്നു യുണൈറ്റഡില്‍ നിന്നും ശേഷം അല്‍മീരിയയില്‍ നിന്നും ഏറ്റ തോല്‍വി.എന്നാല്‍ അതിനു ശേഷം കോപ ഡേല്‍ റിയ സെമി മത്സരത്തില്‍ റയലിനെ ഞെട്ടിക്കുന്ന വിധത്തില്‍ തോല്‍പ്പിച്ച ബാഴ്സ തങ്ങളെ ഒരിക്കലും എഴുതി തള്ളരുത് എന്ന് തെളിയിച്ചു.

ഇന്നത്തെ ലാലിഗ മത്സരത്തില്‍ ബാഴ്സലോണ ലീഗില്‍ പത്തൊന്‍പതാം സ്ഥാനത്തുള്ള വലന്‍സിയയേ നേരിടാന്‍ ഒരുങ്ങുന്നു.നിലവില്‍ ഏഴു പോയിന്റ് ലീഡുള്ള ബാഴ്സക്ക് ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ അത് ലീഗ് നേടാനുള്ള അവരുടെ സാധ്യത വര്‍ധിപ്പിക്കും.ഇന്ന് ഇന്ത്യന്‍ സമയം എട്ടേ മുക്കാലിന് കാമ്പ് ന്യൂയില്‍ വെച്ചാണ് മത്സരം.ഉസ്മാന്‍ ഡെംബലെ , പെഡ്രി, റോബർട്ട് ലെവന്‍ഡോസ്ക്കി എന്നിവര്‍ പരിക്ക് മൂലം കളിച്ചേക്കില്ല. അൽമേരിയക്കെതിരെ ലീഗിലെ അഞ്ചാം യെല്ലോ കാർഡ് നേടിയ ഗാവിയുടെ സേവനവും ഇന്നത്തെ മത്സരത്തില്‍ ബാഴ്സക്ക് വേണ്ടിവരും.പ്രമുഖ താരങ്ങള്‍ ഇല്ലാതെ സാവി ഇന്നത്തെ മത്സരത്തില്‍ എങ്ങനെ വലന്‍സിയയേ നേരിടും എന്നത് ഫുട്ബോള്‍ ആരാധകരില്‍ കൗതുകം ഉണര്‍ത്തുന്നു.