ലീഗില്‍ ഇന്ന് ആഴ്സണല്‍ – ബോണ്‍മൌത്ത് പോരാട്ടം
നാലാം പ്രീമിയർ ലീഗ് മത്സരം ജയം ലക്ഷ്യമിടുന്ന ആഴ്സണൽ റിലഗേഷന്‍ ഭീഷണി നേരിടുന്ന ബോണ്‍മൌത്തിനെ ഇന്ന് നേരിടും.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആഴ്സണല്‍ ഹോമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.അഞ്ചു പോയിന്റ് ലീഡുള്ള ആഴ്സണല്‍ ഇന്നത്തെ ജയത്തോടെ ലീഡ് വര്‍ധിപ്പിക്കാന്‍ ലക്‌ഷ്യം ഇടുമ്പോള്‍ എങ്ങനെയും തരം താഴ്ത്തല്‍ മേഘല മറികടക്കാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് ബോണ്‍മൌത്ത്.

എവര്‍ട്ടനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച ആഴ്സണല്‍ ടീം നിലവില്‍ ലീഗില്‍ മികച്ച ഫോമില്‍ ആണ്.താരങ്ങളുടെ പരിക്കും തിരക്കേറിയ മത്സര ഷെഡ്യൂളും കാരണം ലീഗില്‍ നിരവധി പോയിന്‍റുകള്‍ ആഴ്സണല്‍ നഷ്ട്ടപ്പെടുത്തിയിരുന്നു.ഗബ്രിയേൽ ജീസസും മുഹമ്മദ് എൽനെനിയും പരിക്കില്‍ നിന്നും മുക്തര്‍ ആയി എങ്കിലും ഇരുവരും ഉടന്‍ തന്നെ ആദ്യ ടീമിലേക്ക് മടങ്ങി എത്തും എന്ന വാര്‍ത്ത ആര്‍റെറ്റക്ക് ആശ്വാസം പകരുന്നു.മാച്ച് ഫിറ്റ്‌നസ് നേടിയ തോമസ് പാര്‍ട്ടിയുടെ ആഴ്സനല്‍ ടീമിന് കൂടുതല്‍ കരുത്ത് പകരുന്നു.