പ്രീമിയര്‍ ലീഗില്‍ ഇന്ന് സിറ്റി – ന്യൂ കാസില്‍ പോരാട്ടം
മാഞ്ചസ്റ്റർ സിറ്റിയും ന്യൂകാസിൽ യുണൈറ്റഡും ഇന്ന് പ്രീമിയര്‍ ലീഗില്‍ ആറു മണിക്ക് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.സിറ്റിയുടെ തട്ടകമായ എതിഹാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈഎഫ്എല്‍ കപ്പ് ഫൈനലില്‍ തോറ്റ നിരാശയില്‍ ആണ് ന്യൂ കാസില്‍ ,സിറ്റി ആണെങ്കില്‍ എഫ്എ കപ്പില്‍ അഞ്ചാം റൗണ്ടില്‍ ബ്രിസ്റ്റോള്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചിരുന്നു.

ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റി ആഴ്സണലിനെക്കാള്‍ അഞ്ചു പോയിന്റ് പുറകില്‍ ആണ്.ഇന്നത്തെ വിജയത്തോടെ ലീഗ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് സിറ്റി.സീസണ്‍ തുടക്കത്തിലേ ഫോം നഷ്ട്ടപ്പെട്ട ന്യൂ കാസിലിനെ ആണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ ആവാതെ വിഷമിച്ചിരിക്കുന്ന കാസില്‍ ലീഗില്‍ അഞ്ചാം സ്ഥാനത് ആണ്.ടീമിന്‍റെ മോശം പ്രകടനം കോച്ച് എഡി ഹോവിന് ഏറെ സമ്മര്‍ദം നല്‍കുന്നു.ശക്തരായ സിറ്റിയെ മുട്ടുകുത്തിച്ച് ലീഗില്‍ ഗംഭീരമായൊരു തിരിച്ചു വരവ് ആണ് അദ്ദേഹം ഈ മത്സരത്തില്‍ ലക്‌ഷ്യം ഇടുന്നത്.