ജയിച്ചെങ്കിലും ടീമിന്‍റെ പ്രകടനത്തില്‍ സാവി തൃപ്തന്‍ അല്ല
തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം, സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യ പാദത്തിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയം നേടിയത് ബാഴ്സക്ക് നേട്ടം തന്നെ ആണ്.എന്നാല്‍ ടീം വളരെ മോശം രീതിയില്‍ ആണ് കളിച്ചത് എന്നത് സാവിയേ ഏറെ അരിശത്തില്‍ ആക്കുന്നു.

തോറ്റെങ്കിലും രണ്ടാം പാദത്തില്‍ മേല്‍ക്കൈ ഉള്ളത് മാഡ്രിഡിന് തന്നെ ആണ് എന്നും അദ്ദേഹം മത്സരശേഷം പറഞ്ഞു.റൊണാള്‍ഡ് അറൂഹോ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരം ആണ് എന്നും അദ്ദേഹം പറഞ്ഞു.പന്ത് കൈയ്യില്‍ വെച്ച് കളിക്കാന്‍ ആയിരുന്നു ഗെയിം പ്ലാന്‍ എന്നും,എന്നാല്‍ ക്രൂസ്,മോഡ്രിച്ച് എന്നിവര്‍ ഉള്ളത് കൊണ്ട് റയലിന്റെ കൈയ്യില്‍ നിന്നും പന്ത് വാങ്ങുക ദുഷ്കരം ആയിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.