റയലിനെ മുട്ടുകുത്തിച്ച് ബാഴ്സ !!!!!
കോപ ഡേല്‍ റിയ സെമിഫൈനല്‍ ആദ്യ പാദത്തില്‍ റയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ബാഴ്സ ഫുട്ബോള്‍ ലോകത്തിനെ ഞെട്ടിച്ചിരിക്കുന്നു.മത്സരത്തിനു മുന്നേ ജയ സാധ്യതകള്‍ മാഡ്രിഡിന് വളരെ ഏറെ ഉണ്ടായിരുന്നു. ലെവന്‍ഡോസ്ക്കി, പെഡ്രി, ക്രിസ്ട്ടന്‍സണ്‍,ഉസ്മാന്‍ ഡെമ്പലെ എന്നിവര്‍ ഇല്ലാതെ ആണ് ബാഴ്സ കളിക്കാന്‍ ഇറങ്ങിയത്. പ്രതിരോധത്തില്‍ കളിച്ച കൂണ്ടേ,അറൂഹോ,ബാല്‍ഡേ,അലോണ്‍സോ എന്നിവരുടെ തീരാ പരിശ്രമം ആണ് ബാഴ്സക്ക് വിജയം നേടി കൊടുത്തത്.
:focal(1794x119:1796x117)/origin-imgresizer.eurosport.com/2023/03/02/3587926-73067688-2560-1440.jpg)
ബാഴ്സ അവരുടെ ഫുട്ബോള്‍ ശൈലിക്ക് വിപരീതമായി പ്രതിരോധത്തില്‍ ഊനിയാണ് ഈ വിജയം നേടി എടുത്തത്.26 ആം മിനുട്ടില്‍ കേസ്സിയുടെ ഷോട്ട് മിലിട്ടാവോയുടെ ദേഹത് തട്ടി ഓണ്‍ ഗോളായി ഭവിച്ചു.പിന്നീട് അങ്ങോട്ട് റയല്‍ തുടരെ തുടരെ അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ചു എങ്കിലും എല്ലാം ബാഴ്സയുടെ പ്രതിരോധ നിര വൃത്തിക്ക് ഒഴിവാക്കി വിട്ടു.ഫോര്‍വേഡ് നിരയില്‍ കളിച്ച റഫീഞ്ഞ വളരെ മോശം രീതിയില്‍ ആണ് പന്ത് തട്ടിയത്.പലപ്പോഴും ലഭിച്ച കൌണ്ടര്‍ അറ്റാക്ക് മുതല്‍ എടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.പകരം വന്ന അന്‍സു ഫാട്ടിക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.ഏപ്രില്‍ ആറിനു കാമ്പ് ന്യൂയില്‍ വെച്ചാണ് രണ്ടാം പാദം.