ഹാരി കെയിനിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ നിരീക്ഷിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ഹാരി കെയ്‌നിന്‍റെ കരാര്‍ നീട്ടാന്‍ ടോട്ടന്‍ഹാം അദ്ദേഹത്തിന്റെ ഏജന്റുമായി ചര്‍ച്ച നടത്തി വരുകയാണ്.താരത്തിന്‍റെ കരാര്‍ 2024-ൽ കാലഹരണപ്പെടും.സ്പർസിന് അദ്ധേഹത്തെ എന്ത് വില കൊടുത്തും നില നിര്‍ത്തണം എന്ന് ആഗ്രഹം ഉണ്ട് എങ്കിലും നിലവില്‍ അദ്ധേഹത്തെ സൈന്‍ ചെയ്യാന്‍ പല മുന്‍ നിര ക്ലബുകളും രംഗത്ത് ഉണ്ട്.അതില്‍ ഒന്ന് ബയേണ്‍ മ്യൂണിക്കും പിന്നത്തേത് പ്രീമിയര്‍ ലീഗ് ക്ലബ് ആയ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആണ്.

മ്യൂണിക്കും ഹാരി കേയിനും തമ്മില്‍ ഉള്ള റൂമറുകള്‍ ഏറെ കേട്ടിരുന്നു എങ്കിലും ജര്‍മന്‍ ക്ലബ് കാമറൂണ്‍ സ്ട്രൈക്കര്‍ ആയ ചൂപോ മോട്ടിങ്ങിന്‍റെ കരാര്‍ നീട്ടിയത്ത് മൂലം കെയിന്‍ അങ്ങോട്ട് പോകാന്‍ ഇപ്പോള്‍ സാധ്യത കുറവ് ആണ്.മാൻ യുണൈറ്റഡ് സ്പർസുമായുള്ള കെയ്നിന്റെ കരാർ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും താരത്തിന്‍റെ പ്രൊഫൈലിലും സ്റ്റാര്‍ പവറിലും ക്ലബിന് ഏറെ താല്‍പര്യം ഉണ്ട് എന്നും ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.കൂടാതെ എറിക് ടെൻ ഹാഗിന് ഒരു ക്ലാസിക്ക് സ്ട്രൈക്കറെ സൈന്‍ ചെയ്യാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെടുന്നുമുണ്ട്.അത് ഹാരി കെയിന്‍ ആണെങ്കില്‍ അടുത്ത പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ സാധ്യതയുള്ള ഒരു ടീമായി തങ്ങള്‍ മാറും എന്നും മാഞ്ചസ്റ്റര്‍ വിശ്വസിക്കുന്നു.