കോപ ഡേല്‍ റിയ സെമി ഫൈനല്‍ ; പരിക്കുകള്‍ സാവിയെ അലട്ടുന്നു
കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്സലോണ തങ്ങളുടെ ചിരവൈരികള്‍ ആയ മാഡ്രിഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് സാന്തിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.ഇതിന്‍റെ രണ്ടാം പാദം ഏപ്രില്‍ ആറിനു കാമ്പ് ന്യൂയില്‍ വെച്ച് അരങ്ങേറും.

കഴിഞ്ഞ വട്ടം സുപ്പെര്‍ കോപ ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബാഴ്സ വിജയം നേടിയിരുന്നു.എന്നാല്‍ നിലവിലെ സാഹചര്യം കണക്കില്‍ എടുത്ത് നോക്കുമ്പോള്‍ മേല്‍ക്കൈ റയലിന് തന്നെ ആണ്.ബാഴ്സ ടീമില്‍ ഇന്ന് ലെവന്‍ഡോസ്ക്കി, പെഡ്രി,ഉസ്മാന്‍ ഡെമ്പേലെ എന്നിവര്‍ ഉണ്ടായേക്കില്ല.ഫോര്‍വേഡ് നിരയില്‍ തീരെ ഫോമില്‍ അല്ലാത്ത റഫീഞ്ഞ,ടോറസ് എന്നിവരെ ഉള്‍പ്പെടുത്തി കളിക്കാന്‍ ആണ് സാവി തീരുമാനിച്ചിരിക്കുന്നത്.പരിക്കില്‍ നിന്ന് മുക്തി നേടി കൊണ്ട് ഷുമേനി,മെന്റി,റോഡ്രിഗോ എന്നിവര്‍ ആദ്യ ടീമിലേക്ക് മടങ്ങി എത്തിയേക്കും.