2026 ലോകകപ്പ് വരെ അർജന്റീനയുമായുള്ള കരാർ ലയണൽ സ്മോണി പുതുക്കി
ലോകകപ്പ് ജേതാവ് ലയണൽ സ്‌കലോനി 2026 ലോകകപ്പിന്റെ അവസാനം വരെ അർജന്റീനയുടെ പരിശീലകനായി തുടരും.അർജന്റീന ഫുട്ബോൾ അസോസിയേഷനും സ്‌കലോനിയും തിങ്കളാഴ്ച കരാർ നീട്ടിയതായി സ്ഥിരീകരിച്ചു.44-കാരനായ സ്‌കലോനിയും എഎഫ്‌എ പ്രസിഡന്റ് ക്ലോഡിയോ ടാപിയയും ഫിഫ അവാർഡിന് മുമ്പ് പാരീസിൽ കണ്ടുമുട്ടിയിരുന്നു.ഡിസംബർ 18 ന് ഖത്തറിൽ നടന്ന ലോകകപ്പ് അർജന്റീന നേടിയതിന് ശേഷം സ്കലോനിയുടെ കരാർ അവസാനിച്ചിരുന്നു.

ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ 2018 അവസാനത്തോടെ ആണ് അര്‍ജന്‍റ്റയിന്‍ ടീമിന്‍റെ ചുമതല സ്‌കലോനി ഏറ്റത്.പരിചയക്കുറവിന്റെ പേരിൽ വിമർശനങ്ങള്‍ ഏറെ ഏറ്റുവാങ്ങി എങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ടീമിന്‍റെ സ്ഥിരമായ മാനേജിങ്ങ് പൊസിഷന്‍ ഏറ്റെടുത്തു.28 വർഷത്തിനു ശേഷം 2021 കോപ അമേരിക്ക ടൈറ്റിൽ അര്‍ജന്‍റ്റീനക്ക് നേടി കൊടുത്ത അദ്ദേഹം ഫിനാലിസിസിമ,ലോകക്കപ്പ് എന്നിങ്ങനെ കളിച്ച എല്ലാ നാഷണല്‍ ടൂര്‍ണമേന്ടുകളിലും അര്‍ജന്‍റ്റീനക്ക് ട്രോഫി നേടി കൊടുത്തു.പല യുവ താരങ്ങളെയും ടീമിലേക്ക് കൊണ്ട് വന്ന അദ്ദേഹം അര്‍ജന്‍റ്റീനയേ മെസ്സിയുടെ ടീം എന്നതില്‍ നിന്നും മെസ്സി ഉള്‍പ്പെടുന്ന ടീം എന്ന നിലയിലേക്ക് മാറ്റി.