ഖത്തര്‍ ലോകക്കപ്പ് – വിവാദം അവസാനിക്കുന്നില്ല ;തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ എന്നീ ആരോപണങ്ങളിൽ പിഎസ്ജി പ്രസിഡന്ടിനു നേരെ അന്വേഷണം
തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ എന്നീ ആരോപണങ്ങളിൽ പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ ഖെലൈഫിക്കെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്. പിഎസ്ജിയുടെ പ്രസിഡന്റ് എന്നതിനുപുറമെ, ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ ബിന്‍ സ്പോര്‍ട്ട്സിന്‍റെ ചെയർമാൻ കൂടിയാണ് അൽ ഖെലൈഫി.ഫ്രാങ്കോ-അൾജീരിയൻ ലോബിയിസ്റ്റ് തയേബ് ബെനാബ്ദറഹ്മാൻ ഉന്നയിച്ച ആരോപണങ്ങള്‍ പ്രകാരം അദ്ധേഹത്തെ ഖെലാഫി തട്ടിക്കൊണ്ടുപോകുകയും പീഡനം നടത്തുകയും ചെയ്തിരിക്കുന്നു.

അൽ ഖെലൈഫിയെക്കുറിച്ചുള്ള പല രേഖകളും തന്‍റെ കൈയ്യില്‍ ഉണ്ടായിരുന്നു എന്നും പരാതികാരന്‍ ആയ തയേബ് വെളിപ്പെടുത്തി.2022 ലോകകപ്പ് ഖത്തറിന് നല്കിയതും കൂടാതെ 2026, 2030 ലോകകപ്പുകളുടെ ടെലിവിഷൻ അവകാശങ്ങൾ ബിന്‍ മീഡിയക്ക് നല്കിയതിലും ഖെലാഫിയുടെ കറുത്ത കൈകള്‍ ഉണ്ട് എന്ന് തയേബ് വെളിപ്പെടുത്തി.ഇതെല്ലാം വെറും ആരോപണങ്ങള്‍ ആണ് എന്നും ഇവരെ പിന്താങ്ങുന്ന മീഡിയക്ക് വ്യക്തമായ അജണ്ട ഉണ്ട് എന്നുമാണ് നാസർ അൽ ഖെലൈഫിയുടെ അഭിപ്രായം.