സീരി എ യില്‍ ഇന്ന് റോമയും യുവന്‍റ്റസും കളിക്കാന്‍ ഇറങ്ങുന്നു
ഹോം ഗ്രൗണ്ടിലെ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം, റോമ ചൊവ്വാഴ്ച സ്‌റ്റേഡിയോ ജിയോവന്നി സിനിയിൽ വെച്ച് സീരി എ യിലെ അവസാന സ്ഥാനക്കാര്‍ ആയ ക്രെമോണസിനെ കണ്ടുമുട്ടുന്നു.ടോപ് ഫോറില്‍ ഇടം നേടുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന റോമ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയാണ്.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ എന്ത് വില കൊടുത്തും ജയം നേടാന്‍ ഉള്ള ലക്ഷ്യത്തില്‍ ആയിരിക്കും മൊറീഞ്ഞോയും സംഘവും.

സീരി എ യിലെ മറ്റൊരു മത്സരത്തില്‍ യുവന്‍റ്റസ് ടോറിനോയേ നേരിടാന്‍ ഒരുങ്ങുന്നു.ഇരു ടീമുകളും തമ്മില്‍ വെറും ഒരു പോയിന്റ് മാത്രമേ വിത്യാസം ഉള്ളൂ.കൂടാതെ ഇരു കൂട്ടരും ഒരേ നഗരത്തിലെ ക്ലബുകള്‍ ആയതിനാല്‍ മത്സരം തീ പാറും.പതിനഞ്ച് പോയിന്റ് നഷ്ട്ടപ്പെട്ട യുവേ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും തുടര്‍ച്ചയായ ജയം നേടി.ടോപ് ഫോറിലേക്ക് തിരികെ എത്തണം എങ്കില്‍ ഇതേ പ്രകടനം സീസന്‍ അവസാനം വരെ യുവന്‍റ്റസ് കാഴ്ച്ചവെക്കേണ്ടതുണ്ട്.