എഫ് എ കപ്പ് ; അഞ്ചാം റൌണ്ടില്‍ സിറ്റിയുടെ എതിരാളി ബ്രിസ്റ്റോള്‍ സിറ്റി
എഫ് എ കപ്പ് അഞ്ചാം റൗണ്ടില്‍ ഇന്ന് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്‍ഷിപ്പ് ടീം ആയ ബ്രിസ്റ്റോൾ സിറ്റിയേ നേരിടും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ബ്രിസ്റ്റോൾ സിറ്റിയുടെ തട്ടകമായ ആഷ്ട്ടന്‍ ഗേറ്റില്‍ ആണ് മത്സരം.വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിനെ മറുപടിയില്ലാതെ മൂന്ന് ഗോളുകൾക്ക് തോല്‍പ്പിച്ചാണ് ബ്രിസ്റ്റോള്‍ അഞ്ചാം റൌണ്ടിലേക്ക് കടന്നത്.

ആഴ്സണലിനെ തോല്‍പ്പിച്ചത്തിനു ശേഷമാണ് സിറ്റി അഞ്ചാം റൌണ്ടിലേക്ക് യോഗ്യത നേടിയത്.പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കഴിഞ്ഞ ആഴ്ചകളില്‍ സിറ്റിയുടെ പ്രകടനം ശരാശരിയിലും താഴെ മാത്രം ആയിരുന്നു.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ പല പ്രമുഖ താരങ്ങള്‍ക്കും പെപ്പ് വിശ്രമം അനുവദിച്ചേക്കും.സ്റ്റെഫാൻ ഒർട്ടേഗ, കാൽവിൻ ഫിലിപ്‌സ്, സെർജിയോ ഗോമസ്, കൂടാതെ മാക്‌സിമോ പെറോൺ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കും.പരിക്കില്‍ നിന്ന് മുക്തന്‍ ആയ ലപോര്‍ട്ടയേയും ഇന്നത്തെ ആദ്യ ഇലവനില്‍ പെപ്പ് ഉള്‍പ്പെടുത്തിയേക്കും.