എംബാപ്പേയോടുള്ള ആരാധന വെളിപ്പെടുത്തി ഹാലണ്ട്
ഫ്രാൻസിന് കൈലിയൻ എംബാപ്പെയെ ലഭിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം നോർവേയ്‌ക്ക് വേണ്ടി കളിച്ചിരുന്നെങ്കിൽ എന്ന് താന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നിരുന്നു എന്നും മാഞ്ചസ്റ്റർ സിറ്റി സ്റ്റാർ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് പറഞ്ഞു.മെസ്സി – റൊണാള്‍ഡോ യുഗത്തിനു അന്ത്യം സംഭവിക്കാന്‍ ഇരിക്കെ ഫുട്ബോള്‍ ആരാധകരുടെ ശ്രദ്ധ ഇപ്പോള്‍ ഹാലണ്ട് – എംബാപ്പേ പോരില്‍ ആണ്.ഭാവിയില്‍ ഇരുവരും ആയിരിക്കും ഫുട്ബോളിലെ സൂപ്പര്‍ സ്റ്റാര്‍ താരങ്ങള്‍ എന്നും പല പണ്ഡിറ്റുകളും കരുതുന്നു.

സിറ്റിക്ക് വേണ്ടി മികച്ച ഫോമില്‍ കളിക്കുന്ന ഹാലണ്ട് ആദ്യ സീസണില്‍ തന്നെ അർജന്റീനയുടെ സെർജിയോ അഗ്യൂറോയുടെ സിറ്റിക്ക് വേണ്ടി ഒരു സീസണിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ഭേദിച്ചു കഴിഞ്ഞിരിക്കുന്നു.ഇന്നലെ ഫ്രഞ്ച് ബ്രോഡ്കാസ്റ്റർ കനാലിനോട് സംസാരിക്കവേ ആണ് എംബാപ്പേയോടുള്ള തന്‍റെ മതിപ്പ് നോര്‍വേ താരം വെളിപ്പെടുത്തിയത്.ഇനിയും പത്തു വര്‍ഷത്തേക്ക് കൂടി എംബാപ്പേ ഈ ഫോമില്‍ കളിക്കും എന്നത് തന്നെ തീര്‍ത്തും അസാധാരണം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.