അലാബയുടെ വോട്ട് ബെന്‍സെമക്കില്ല ; കലി പൂണ്ട് റയല്‍ ആരാധകര്‍
2022-ലെ ഫിഫ ബെസ്റ്റ് അവാർഡിൽ റയൽ മാഡ്രിഡ് സഹതാരം കരിം ബെൻസെമയേ ഒഴിവാക്കി ലയണൽ മെസ്സിക്ക് വോട്ട് ചെയ്ത ഡേവിഡ് അലബ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നേരിടുന്നു.പാരീസിൽ നടന്ന ചടങ്ങില്‍ അവാർഡ് കൈമാറിയതിന് തൊട്ടുപിന്നാലെ ഓരോ രാജ്യത്തെ ക്യാപ്റ്റന്‍മാര്‍ ആര്‍ക്കൊക്കെ വോട്ട് നല്‍കി എന്ന് ഫിഫ വെളിപ്പെടുത്തിയിരുന്നു.

അതില്‍ നിന്നാണ് അലാബ മെസ്സിക്ക് വോട്ട് നല്‍കിയതായി തെളിഞ്ഞത്.ഇത് കണ്ടു ഹാലിളകിയ മാഡ്രിഡ് ആരാധകര്‍ ഡേവിഡിനെ വംശീയമായി അധിക്ഷേപ്പിച്ചു.കാര്യങ്ങള്‍ കൈ വിട്ട് പോകുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ തന്റെ വോട്ടിനെക്കുറിച്ച് അലബ ഒരു പ്രസ്താവന പുറത്തിറക്കി.മെസ്സിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചത് ഓസ്ട്രിയ ടീം മുഴവനും ആണ് എന്നും അതൊരു ടീം എന്ന നിലയിലെ തീരുമാനം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.കരിമിനെ എത്രത്തോളം ഞാന്‍ ബഹുമാനിക്കുന്നു എന്ന് അവനു നന്നായി അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.