ബലാത്സംഗ കേസില്‍ അഷ്‌റഫ് ഹക്കിമി അന്വേഷണം നേരിടുന്നതായി ഫ്രഞ്ച് മാധ്യമങ്ങള്‍
ഫ്രഞ്ച് മാധ്യമമായ ‘ലെ പാരിസിയൻ’ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് പിഎസ്ജി മൊറോക്കന്‍ താരമായ അഷ്‌റഫ് ഹക്ക്മി ബലാത്സംഗക്കേസിൽ അന്വേഷണം നേരിടുകയാണ്.ഈ കഴിഞ്ഞ വാരാന്ത്യത്തിൽ ഒരു യുവതി പോലീസ് സ്റ്റേഷനിൽ ചെന്ന് താരത്തിന് നേരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നു.കേസ് നല്‍കാന്‍ തീരുമാനം അവര്‍ക്കില്ല എന്നും എന്നാല്‍ മറിച്ച് “ബലാത്സംഗം ചെയ്യപ്പെട്ടു” എന്ന് പോലീസിനെ അറിയിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
/cdn.vox-cdn.com/uploads/chorus_image/image/72013915/1247140819.0.jpg)
യുവതി നല്‍കിയ സ്റ്റേറ്റ് മെന്റ് കണക്കില്‍ എടുത്തു പോലീസ്, പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിനെ വിവരം അറിയിച്ചു.കുറ്റകൃത്യത്തിന്റെ തീവ്രത കണക്കില്‍ എടുത്ത് കേസ് എടുക്കാന്‍ സാധ്യതയുണ്ട്.ഇതിനെ കുറിച്ച ഫ്രഞ്ച് പോലിസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.ഫിഫ ലോക ഇലവനില്‍ ഇടം നേടിയ മൊറോക്കന്‍ താരം വിവാഹിതന്‍ ആണ്.യുവതി ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അദ്ദേഹവും പിഎസ്ജിയും മറുപടി ഒന്നും തന്നെ നല്‍കിയിട്ടില്ല.