കാലിന് പരിക്കേറ്റ റോബർട്ട് ലെവൻഡോസ്‌കി എല്‍ ക്ലാസിക്കോയില്‍ കളിച്ചേക്കില്ല
ബാഴ്സയുടെ കുരുക്കുകള്‍ മുറുകാന്‍ തുടങ്ങിയിരിക്കുന്നു.പരിക്ക് മൂലം ബാഴ്‌സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് വ്യാഴാഴ്ച റയൽ മാഡ്രിഡിനെതിരായ ക്ലാസിക്കോ നഷ്ടമാകും.ഞായറാഴ്ച അൽമേരിയയോട് തോറ്റ ബാഴ്സ ലാലിഗയില്‍ ലീഡ് പത്താക്കി വര്‍ധിപ്പിക്കാന്‍ ഉള്ള അവസരം നഷ്ട്ടപ്പെടുത്തിയിരുന്നു.ഇപ്പോള്‍ ടീമിലെ ഏക സ്ട്രൈക്കറുടെ അഭാവം ബാഴ്സയെ സമ്മര്‍ദ ചൂലയിലെക്ക് തള്ളിയിടുന്നു.

വലൻസിയ, അത്‌ലറ്റിക് ക്ലബിനെതിരെ നടക്കുന്ന മത്സരവും പോളിഷ് താരത്തിനു കളിക്കാന്‍ കഴിഞ്ഞേക്കില്ല.അഞ്ചു മഞ്ഞ കാര്‍ഡുകള്‍ ലഭിച്ച ഗാവിയുടെ സേവനവും ബാഴ്സക്ക് വലന്‍സിയക്കെതിരെ ലഭിക്കില്ല.പിയറി-എമെറിക്ക് ഔബമെയാങ്ങിനെയും മെംഫിസ് ഡിപേയെയും പോകാന്‍ അനുവദിച്ചത് ഇപ്പോള്‍ വലിയ അബദ്ധം ആയി മാനെജ്മെന്റ് കാണുന്നു.പരിക്ക് മൂലം പെഡ്രിയും ഔസ്മാൻ ഡെംബലെയും എല്‍ ക്ലാസിക്കോയില്‍ കളിച്ചേക്കില്ല.മാർച്ച് 19 ന് മാഡ്രിഡിനെതിരായ ലാലിഗ ക്ലാസിക്കോയിൽ രണ്ടു താരങ്ങളും തിരിച്ചെത്തിയേക്കും.