വലൻസിയയ്‌ക്കെതിരായ മത്സരത്തില്‍ സാവി,ഗാവി, റഫീഞ്ഞ എന്നിവര്‍ പുറത്ത് ഇരിക്കും
ബാഴ്‌സലോണ മാനേജർ സാവി ഹെർണാണ്ടസ് വലൻസിയയ്‌ക്കെതിരായ അവരുടെ അടുത്ത ലാ ലിഗ മത്സരത്തിന്റെ ടച്ച്‌ലൈനുകളിൽ ഉണ്ടാകില്ല.ഇന്നലത്തെ മത്സരത്തില്‍ കാര്‍ഡ് ലഭിച്ച ഗാവിയും റഫീഞ്ഞയും സാവിക്കൊപ്പം പുറത്തു ഇരിക്കും.സീസണില്‍ ആകെ സാവിക്കും ഗാവിക്കും അഞ്ചു മഞ്ഞ കാര്‍ഡുകള്‍ ലഭിച്ചു കഴിഞ്ഞിരിക്കുന്നു.

ഉസ്മാന്‍ ഡെംബെലെയുടെ പരിക്ക് സാരമായതിനാല്‍ റഫീഞ്ഞയുടെ അഭാവം സാവിയെ വല്ലാതെ ബാധിക്കും.ഇത് കൂടാതെ ഗാവി ഇടയ്ക്കിടെ കാര്‍ഡ് വാങ്ങുന്നത് സാവിക്ക് തലവേദന സൃഷ്ട്ടിക്കുകയാണ്.താരം കഴിഞ്ഞ യൂറോപ്പ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ അരങ്ങേറിയ രണ്ടാം മത്സരത്തില്‍ സസ്പെന്‍ഷനില്‍ ആയിരുന്നു.ഇത് ടീമിന്‍റെ ബാലന്‍സ് തകര്‍ത്തു.പരിക്ക് മൂലം പെഡ്രി കൂടി ഇല്ലാത്ത ഈ അവസരത്തില്‍ ഗാവി അവസരം മനസിലാക്കി കളിക്കേണ്ടത് ഉണ്ട്.