വിജയത്തോടെ ബയേണിനെ പിന്തള്ളി ബുണ്ടസ്ലിഗയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ബോറൂസിയ
ജൂലിയൻ ബ്രാൻഡിന്റെ ഗോള്‍ മൂലം ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ബൊറൂസിയ ഡോർട്ട്മുണ്ട്.നിലവിലെ രണ്ടാം സ്ഥാനത്തുള്ള ബയേണ്‍ ഇന്നത്തെ മത്സരത്തില്‍ യൂണിയന്‍ ബെര്‍ലിനെ ആണ് നേരിടുന്നത്.യൂണിയന്‍ ബെര്‍ലിന്‍ ജയിച്ചാലും ബയേണ്‍ ജയിച്ചാലും ഡോര്‍ട്ടുമുണ്ടിനൊപ്പം എത്തും എങ്കിലും ഗോള്‍ ഡിഫറന്‍സ് കുറഞ്ഞ ബെര്‍ലിന്‍ ജയിച്ചാല്‍ ലീഗിന്‍റെ തലപ്പത്ത് തുടരാന്‍ മഞ്ഞപ്പടക്ക് ആകും.അതിനാല്‍ ബയേണിന്റെ തോല്‍വിയാണ് ബോറൂസിയ ഇന്ന് ആഗ്രഹിക്കുന്നത്.43-ാം മിനിറ്റിൽ മാർക്കോ റിയൂസ് എടുത്ത ഫ്രീ കിക്കില്‍ നിന്ന് ആണ് ബ്രാൻഡ് ഗോള്‍ കണ്ടെത്തിയത്.

മറ്റൊരു ബുണ്ടസ്ലിഗ മത്സരത്തില്‍ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 2-1ന് തോൽപിച്ച് ആർബി ലെയ്പ്‌സിഗ് ആദ്യ നാല് സ്ഥാനത്തേക്ക് മുന്നേറി.ടിമോ വെർണറും എമിൽ ഫോർസ്‌ബെർഗും ഒരു ഗോളും ഒരു അസിസ്റ്റും നേടി.തങ്ങളുടെ അവസാന ആറ് ലീഗ് മത്സരങ്ങളിൽ നിന്ന് നാല് ജയങ്ങള്‍ നേടിയ ലെപ്സിഗ് ലീഗില്‍ മികച്ച തിരിച്ചു വരവാണ് കാഴ്ച്ചവെച്ചത്.61 ആം മിനുട്ടില്‍ ജിബ്രിൽ സോവ് നേടിയ ഗോളോടെ തിരിച്ചുവരാനുള്ള നേരിയ സാധ്യത ഫ്രാങ്ക്ഫുട്ടിന് ലഭിച്ചു എങ്കിലും മത്സരം തീരുന്ന വരെ അവരെ വൃത്തിയില്‍ പ്രതിരോധിക്കാന്‍ ലെപ്സിഗ് ബാക്ക് ലൈനിനായി.