സീരി എ യില്‍ ഇന്നലെ നാപോളിക്കും സസുവോളോക്കും ജയം
സ്‌ട്രൈക്കർ വിക്ടർ ഒസിംഹെന്റെ ഗോളും എംപോളി ഡിഫൻഡർ അർഡിയൻ ഇസ്മാജ്‌ലിയുടെ സെൽഫ് ഗോളും നാപോളിയെ വീണ്ടും വിജയത്തിലേക്ക് നയിച്ചിരിക്കുന്നു.വിജയത്തോടെ സീരി എ യില്‍ ലീഡ് പതിനെട്ടാക്കി വര്‍ധിപ്പിക്കാന്‍ നാപോളിക്ക് കഴിഞ്ഞു.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലും നേടാന്‍ ആവാതെ പോയ എംപൊളി നിലവില്‍ ലീഗില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.67 ആം മിനുട്ടില്‍ ഫ്രാൻസെസ്കോ കപുട്ടോയേ ഫൌള്‍ ചെയ്തതിന് മരിയോ റൂയി റെഡ് കാര്‍ഡ് കണ്ടു കളിയില്‍ നിന്ന് പുറത്തായി എങ്കിലും മത്സരത്തില്‍ പിന്നീട് അങ്ങോട്ട് കാര്യമായി ഒന്നും ചെയ്യാന്‍ എംപൊളിക്ക് കഴിഞ്ഞില്ല.

സീരി എ യിലെ മറ്റൊരു മത്സരത്തില്‍ ലെച്ചയേ സസുവോളോ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.പതിനാറു ഷോട്ട് നേടി എങ്കിലും ടാര്‍ഗട്ടില്‍ ഒരു വട്ടം പോലും കൊളിക്കാന്‍ ലെച്ചക്ക് കഴിഞ്ഞില്ല.65 ആം മിനുട്ടില്‍ ക്രിസ്റ്റ്യൻ തോർസ്റ്റ്വെഡ് ആണ് സസുവോളോയുടെ വിജയ ഗോള്‍ നേടിയത്.വിജയത്തോടെ ലെച്ചയേ മറികടന്നു ലീഗില്‍ പതിമൂന്നാം സ്ഥാനത്തേക്ക് സസുവോളോ ഉയര്‍ന്നു.