സമനിലയില്‍ കലാശിച്ച് മാഡ്രിഡ് ഡെര്‍ബി
ശനിയാഴ്ച സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ 1-1ന് സമനിലയിൽ തളച്ചു കൊണ്ട് അത്‌ലറ്റിക്കോ മാഡ്രിഡ് റയൽ മാഡ്രിഡിന്റെ ലാലിഗ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി.52 പോയിന്റുമായി ലാലിഗ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ് നിലവില്‍.ഇന്നത്തെ മത്സരത്തില്‍ അൽമേരിയക്കെതിരെ വിജയം നേടാന്‍ അയാള്‍ ലീഡ് എഴില്‍ നിന്ന് പത്താക്കി വര്‍ധിപ്പിക്കാന്‍ ബാഴ്സക്ക് കഴിയും.42 പോയിന്റുള്ള അത്‌ലറ്റിക്കോ നാലാം സ്ഥാനത്താണ്.

മത്സരം തുടങ്ങിയപ്പോള്‍ മുതല്‍ നേരിയ രീതിയില്‍ റയൽ മാഡ്രിഡ് ആധിപത്യം പുലർത്തി എങ്കിലും സ്കോര്‍ ചെയ്യാന്‍ അത്ലറ്റിക്കോയുടെ പ്രതിരോധം അവരെ സമ്മതിച്ചില്ല.കരീം ബെൻസീമ, വിനീഷ്യസ് ജൂനിയർ, മാർക്കോ അസെൻസിയോ എന്നിവരേ വൃത്തിക്ക് പൂട്ടാന്‍ അവര്‍ക്ക് കഴിഞ്ഞു.78-ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്‌മാൻ ഫ്രീകിക്കിൽ നിന്ന് ഡിഫൻഡർ ജോസ് മരിയ ഗിമെനെസ് ഹെഡ്ഡറിലൂടെ ഗോൾ നേടിയതോടെ അത്‌ലറ്റിക്കോ സ്‌കോറിങ്ങിന് തുടക്കമിട്ടു.തോല്‍വി മുന്നില്‍ കണ്ടു പൊരുതിയ റയലിന് വേണ്ടി 18 കാരനായ ഫോർവേഡ് അൽവാരോ റോഡ്രിഗസ് മത്സരം തീരാന്‍ നാല് മിനുട്ട് മാത്രം ശേഷിക്കെ സമനില ഗോള്‍ നേടി.