ബോണ്‍മൌത്തിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി
വിറ്റാലിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തരംതാഴ്ത്തൽ ഭീഷണിയില്‍ തുടരുന്ന ബോൺമൗത്തിനെ 4-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മുന്നേറി.ഇന്നലത്തെ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ആഴ്സണല്‍ ജയിച്ചത് മൂലം അഞ്ചു പോയിന്റിന് പുറകില്‍ ആയിരുന്നു സിറ്റി കളി ആരംഭിക്കുമ്പോള്‍.ജയത്തോടെ ലീഡ് വീണ്ടും രണ്ടു പോയിന്റിലേക്ക് ഒതുക്കാന്‍ സിറ്റിക്ക് കഴിഞ്ഞു.

തുടക്കം മുതല്‍ക്ക് തന്നെ പിച്ചില്‍ ആധിപത്യം പുലര്‍ത്തിയ സിറ്റി 15 മിനിറ്റില്‍ ജൂലിയൻ അൽവാരസിലൂടെ സ്കോറിംഗ് തുറന്നു.അതിനു ശേഷം എർലിംഗ് ഹാലൻഡ് (29′)ഫിൽ ഫോഡൻ (45′)ക്രിസ് മെഫാം(ഓണ്‍ ഗോള്‍ ) എന്നിവര്‍ സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടി.83 ആം മിനുട്ടില്‍ ജെഫേഴ്സൺ ലെർമ ബോണ്‍മൌത്തിന്റെ ആശ്വാസ ഗോള്‍ നേടി.ലീഡ്‌സ് യുണൈറ്റഡും വെസ്റ്റ് ഹാം യുണൈറ്റഡും ഇന്നലത്തെ മത്സരം ജയിച്ചിരുന്നു,അതിനാല്‍ തോല്‍വി ബോണ്‍മൌത്തിനെ 19-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിച്ചു.