ലെസ്റ്റര്‍ സിറ്റിയെ ഒരു ഗോളിന് തോല്‍പ്പിച്ച് ആഴ്സണല്‍
ശനിയാഴ്ച കിംഗ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റിയെ 1-0ന് തോൽപ്പിച്ചതോടെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ആഴ്സണൽ അഞ്ച് പോയിന്റിന്റെ ലീഡ് തിരിച്ചുപിടിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗബ്രിയേൽ മാർട്ടിനെല്ലി കളിയിലെ ഏക ഗോൾ നേടി ആഴ്സണലിനെ വിജയത്തിലേക്ക് നയിച്ചു.തുടര്‍ച്ചയായ രണ്ടാം വിജയം ആണ് ആഴ്സണലിന്റെത്.

റഷ്യയുമായുള്ള ഉക്രെയ്‌നിന്റെ പോരാട്ടത്തിന്റെ ഒന്നാം വാർഷികത്തിൽ ആദരസൂചകമായി ഒലെക്‌സാണ്ടർ സിൻചെങ്കോയായിരുന്നു ഇന്നത്തെ മത്സരത്തില്‍ ആഴ്‌സണലിന്റെ ക്യാപ്റ്റന്‍.28 മിനിറ്റില്‍ ലിയാൻഡ്രോ ട്രോസാർഡിലൂടെ ആഴ്സണല്‍ സ്‌കോറിംഗ് തുറന്നു എങ്കിലും വാര്‍ പരിശോധനയിലൂടെ ഗോൾ ഒഴിവായി.അസുഖം മൂലം മധ്യനിരയിൽ ജെയിംസ് മാഡിസന്‍റെ അഭാവം ലെസ്റ്റര്‍ സിട്ടിയെ നല്ല രീതിയില്‍ ബാധിച്ചു.ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.ഈ ഒരു വിജയത്തോടെ ഈ സീസണിൽ 13 എവേ ലീഗ് മത്സരങ്ങളിൽ നിന്ന് 10 എണ്ണം വിജയിക്കാന്‍ ആഴ്സണലിന് കഴിഞ്ഞു.