സിറ്റിക്കായി ഫോഡൻ തിരിച്ചുവരുമെന്ന് മാനേജർ ഗ്വാർഡിയോള
മോശം ഫോം മൂലം മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും ഏറെ പഴി കേള്‍ക്കുന്ന ഫിൽ ഫോഡന് ഇപ്പോഴും സിറ്റിയില്‍ വളരെ പ്രധാനപ്പെട്ട ദൗത്യം ഉണ്ട് എന്നും ടീമിലെ “വജ്രം” ആണ് താരം എന്നും പെപ്പ് വെളിപ്പെടുത്തി.ഖത്തറിൽ നടന്ന ലോകകപ്പിൽ ഇംഗ്ലണ്ടിനായി കളിക്കുന്നതിനിടെ കണങ്കാലിന് പരിക്കേറ്റ ഫോഡന് നിലവില്‍ സിറ്റിക്ക് വേണ്ടി കളിക്കാന്‍ സമയം ലഭിക്കുന്നില്ല.സഹ വിംഗർമാരായ ജാക്ക് ഗ്രെയ്ലിഷ്, റിയാദ് മഹ്രെസ് എന്നിവരുടെ മികച്ച ഫോമും അതിനു കാരണം ആണ്.

“ഗ്രീലിഷ് ,മാഹ്റസ് എന്നിവരെ ഫില്‍ മറക്കണം.തനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിന് വേണം.മിഡില്‍ കളിക്കാനുള്ള കഴിവും ഉണ്ട് ഫോഡന്.ഒരു മികച്ച സീസണിനു ശേഷം മോശം സീസണ്‍ ഉണ്ടാവുക എന്നത് വളരെ സാധാരണമായ കാര്യം ആണ് എന്ന് ഞാന്‍ അവനോടു പറഞ്ഞിട്ട് ഉണ്ട്. ഇപ്പോള്‍ പരിശീലന സെഷനുകളില്‍ ഒരു മൃഗത്തെ പോലെ ആണ് അദ്ദേഹം പരിശീലിക്കുന്നത്.”ഗ്വാർഡിയോള വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.